ഇരിങ്ങാലക്കുട : ചുണ്ണാബ് ദേഹത്ത് വീണതിനെ ചെല്ലി തര്‍ക്കമായി രാത്രി വീട്ടില്‍ കയറി മകന് പകരം അച്ഛനെ വെട്ടികൊലപെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പോലിസ് പിടിയിലായതായി സൂചന. മുരിയാട് വാടകയ്ക്ക് താമസിക്കുന്ന നെല്ലായി സ്വദേശിയാണ് സംഭവത്തിലെ സൂത്രധാരനായി കരുതുന്നത് ഇയാളെയാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കണ്ണൂരില്‍ നിന്നും കസ്റ്റഡയില്‍ എടുത്തതായി അറിയുന്നത്.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മുഖ്യപ്രതി.കൊലപാതകം നടന്ന് മണിക്കൂറുകള്‍കകം തന്നേ അഞ്ച് പ്രതികളെ ഇരിങ്ങാലക്കുട പോലീസ് പിടികൂടിയിരുന്നു.ദിവസങ്ങള്‍ക്കകം മറ്റ് രണ്ട് പ്രതികളെയും അറ്‌സറ്റ് ചെയ്തിരുന്നു.
Advertisement