ചാത്തന്‍മാസ്റ്ററോടുള്ള അവഗണയ്ക്ക് മറ്റൊരു അടയാളമായി കോന്തിപുലം ചാത്തന്‍ മാസ്റ്റര്‍ റോഡ്.

659

മാപ്രാണം : കേരള പുലയസഭയുടെ പ്രസിഡന്റും മുന്‍ മന്ത്രിയും മായിരുന്ന പി കെ ചാത്തന്‍ മാസറ്ററോടുള്ള അധികാരികളുടെ അവഗണനയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മാപ്രാണത്തേ ചാത്തന്‍ മാസ്റ്റര്‍ ഹാള്‍.ഇതേ രീതിയില്‍ തന്നേ മറ്റൊരു അടയാളമായി മാറുകയാണ് കോന്തിപുലം പാടശേഖരത്തില്‍ നിന്നും ആനന്ദപുരത്തേയ്ക്ക് ചെല്ലുന്ന ചാത്തന്‍ മാസ്റ്റര്‍ റോഡ്.ബസ് സര്‍വ്വീസ് അടക്കമുള്ള ഇരിങ്ങാലക്കുടയില്‍ നിന്നും ആനന്ദപുരത്തേയ്ക്ക് എത്തുവാന്‍ ഏറ്റവും ഏളുപ്പമാര്‍ഗമായ ഈ റോഡിന്റെ അവസ്ഥ വളരെ ശോചനിയമാണ്.ആകെ തകര്‍ന്ന റോഡില്‍ ഇരുവശവും മാലിന്യ നിക്ഷേപം നിറഞ്ഞ് കഴിഞ്ഞു.തെരുവ് വിളക്കുകള്‍ ഒന്നും തന്നേ കത്തുകയില്ലാ.വെളിച്ചവും നാശമായ റോഡും മൂലം യാത്രക്കാര്‍ വഴി വളഞ്ഞ് പോകുന്നതിനാല്‍ മാംസമാലിന്യം അടക്കം റോഡില്‍ നിക്ഷേപിക്കുന്നത് ഇവിടെ ഏറിവരുകയാണ്.ഇതിനാല്‍ തെരുവ് നായക്കള്‍ അടക്കം പ്രദേശത്ത് വര്‍ദ്ധിക്കുകയും പ്രഭാതസവാരിക്കിറങ്ങുന്നവരെ തെരുവ് നായ്ക്കള്‍ കടിയ്ക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നുണ്ട്.തകര്‍ന്ന റോഡ് ടാറിംങ്ങ് നടത്തി,വഴി വിളക്കുകള്‍ കത്തിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement