കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഹരിതം സഹകരണം കേരം- മുകുന്ദപുരം പദ്ധതി

71

കാട്ടൂര്‍: സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഹരിതം സഹകരണം കേരം- മുകുന്ദപുരം പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍തൈ നടല്‍ പദ്ധതി ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിര്‍വ്വഹിച്ചു. മുകുന്ദപുരം സഹകരണ സംഘം അസ്സി. രജിസ്ട്രാര്‍ ജനറല്‍ എം.സി അജിത് തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തന പരിധിയില്‍ ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എങ്കിലും നടുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്നും ആയതിനായി വിവിധതരം ഹൈബ്രീഡ് തെങ്ങിന്‍ തൈകള്‍ കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഇ ബി അബ്ദുള്‍സത്താര്‍, ഡയറക്ടര്‍മാരായ ജൂലിയസ്സ് ആന്റണി, ജോമോന്‍ വലിയവീട്ടില്‍, എം. ജെ റാഫി, ആന്റു ജി ആലപ്പാട്ട്, കെ. കെ സതീശന്‍, എം.ഐ അഷ്‌റഫ്, കിരണ്‍ ഒറ്റാലി, മധുജ ഹരിദാസ്, സുലഭ മനോജ്, സെക്രട്ടറി ടി.വി വിജയകുമാര്‍ എന്നിവ പങ്കെടുത്തു.

Advertisement