ചായകടയില്‍ നിന്നും പണം മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍

1766

ഇരിങ്ങാലക്കുട : ചായകടയില്‍ നിന്നും പണം മോഷ്ടിച്ച 2 തമിഴ് സ്ത്രീകള്‍ പിടിയില്‍.ചെന്നൈ MGR കോളനി സ്വദേശിനികളായ സംഗീത (25), പഞ്ചവര്‍ണ്ണം (40) എന്നി സ്ത്രീകളെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മോഷ്ടിച്ച 1500 രൂപ അടക്കം ഇരിഞ്ഞാലക്കുട ട്രാഫിക്ക് എസ് ഐ തോമസ്സ് വടക്കനും സംഘവും അറസ്റ്റ് ചെയ്തു.നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.കോണത്തുകുന്ന് മുഹമ്മദ് ഷെറീഫ് എന്നയാളുടെ ഫൈവ് സ്റ്റാര്‍ എന്ന ചായകടയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ക്ക് ഓഡര്‍ നല്‍കി ഉടമസ്ഥന്റ ശ്രദ്ധ തിരിച്ച് മേശവലിപ്പില്‍ നിന്നും 1500 രൂപ മോഷ്ടിച്ച് രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടേയും, പോലീസിന്റേയും സംയോജിതമായ ഇടപെടല്‍ മൂലമാണ് സ്ത്രീകള്‍ വലയിലായത്.പിടിയിലായ സ്ത്രീകള്‍ക്ക് തൃശ്ശൂര്‍ ഈസ്റ്റ്, മണ്ണുത്തി , കൊടകര , ചാലക്കുടി, എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും മോഷണ കേസ്സുകള്‍ നിലവിലുണ്ട്:തമിഴ്‌നാട്ടില്‍ നിന്നും മോഷണത്തിനു വന്നിട്ടുള്ള ഈ സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും .ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍ പറഞ്ഞു

Advertisement