ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ. കരുണാകരന്റെ 7- ാം ചരമവാര്‍ഷിക ദിനത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടത്തി. കെപിസി സി ജനറല്‍ സെക്രട്ടറി എം. പി. ജാക്‌സണ്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി സോണിയഗിരി, എല്‍.ഡി ആന്റോ, അബ്ദുള്‍ ബഷീര്‍, വിജയന്‍ ഇളയേടത്തു, കെ.എം ധര്‍മരാജ്, എം.ആര്‍ ഷാജു , satheesh പുളിയത്ത്, അഡ്വ.പി.ജെ. തോമസ്, അഡ്വ. സുനില്‍ കോലുകുളങ്ങര, എന്‍ ജെ ജോയ്, എം എസ് ദാസ് , നിധിന്‍ ജോണ്‍, എസി സുജീഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Advertisement