യുവജനത മാറ്റത്തിന്റെ വക്താക്കളാകണം-ഡോ. ജേക്കബ് തോമസ്

92

ഇരിങ്ങാലക്കുട :യുവജനത മാറ്റത്തിന്റെ വക്താക്കളാകണം എന്നും, സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ യുവസമൂഹത്തിന് മാത്രമേ സാധിക്കുകയുള്ളു എന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാർത്ഥി ഡോ ജേക്കബ് തോമസ് പ്രസ്താവിച്ചു. New voters meet എന്ന പേരിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി സി.സി. സുരേഷ്, ബിജെപി പാലക്കാട്‌ മേഖല പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ മാസ്റ്റർ, പ്രശസ്ത സിനി ആർട്ടിസ്റ്റ് നന്ദകിഷോർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement