പുല്ലൂര്‍: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കാന്‍സര്‍ ബോധവല്‍ക്കരണയജ്ഞ പദ്ധതിയുടെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക പരിപാടി ‘കാന്‍സറിനെ അറിയാന്‍’ ഊരകത്ത് ആരംഭിച്ചു. ജനപ്രതിനിധികള്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൃഹസമ്പര്‍ക്കം ആരംഭിച്ചിട്ടുള്ളത്. കാന്‍സറിനെ മുന്‍കൂട്ടി അറിഞ്ഞ് യഥാവിധി ചികിത്സ ലഭ്യമാക്കാന്‍ ഉപകരിക്കും വിധമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ടെസി ജോഷി, എം.കെ.കോരുകുട്ടി, ആരോഗ്യ പ്രവര്‍ത്തകരായ ഏ.ജി കൃഷ്ണകുമാര്‍, ഏ.എസ്.വത്സ, വി.രാഗി, സുവി രാജന്‍, അങ്കണവാടി വര്‍ക്കര്‍ ഫിലോമിന പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി
Advertisement