ഷണ്‍മുഖം കനാല്‍ രണ്ടാംഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

367
ഇരിങ്ങാലക്കുട: ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ഷണ്‍മുഖം കനാല്‍ രണ്ടാംഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് മരപാലത്തിന് സമീപം നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷയായിരുന്നു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, കൗണ്‍സിലര്‍ പി.വി ശിവകുമാര്‍, പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍ വിനോദ്, ഇറിഗേഷന്‍ വകുപ്പ് അസി. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒന്നാംഘട്ടം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമാണ് രണ്ടാംഘട്ട സംരക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഏഴുകോടി രൂപ ചിലവഴിച്ച് ഇറിഗേഷന്‍ വകുപ്പാണ് കനാലിലെ മലിനജലം നീക്കം ചെയ്ത് ആഴം വര്‍ദ്ധിപ്പിച്ച് സംരക്ഷണ ഭിത്തി കെട്ടുന്നത്. ഇരിങ്ങാലക്കുട നഗരസഭ, പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലായി മൂന്നര കിലോ മീറ്റര്‍ ദൂരത്താണ് സംരക്ഷണ പ്രവര്‍ത്തികള്‍ നടത്തുന്നത്..45 വര്‍ഷങ്ങളോളം അവഗണിക്കപ്പെട്ട് മണ്ണിടിഞ്ഞും മാലിന്യം നിക്ഷേപിക്കപ്പെട്ടും സംരക്ഷിക്കപ്പെടാതെ ഏറെകുറെ അപ്രത്യക്ഷമായികൊണ്ടിരുന്ന ഷണ്മുഖം കനാലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യമിട്ട് 2006 ലാണ് ഷണ്‍മുഖം കനാലിന്റെ പുനര്‍ മ്മാണം ആരംഭിച്ചത്.ഒന്നാം ഘട്ടമായി 77 ലക്ഷം രൂപ ചിലവഴിച്ച് 1400 മീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു.
Advertisement