കൂടല്‍മാണിക്യം ഉത്സവത്തിന് ഇത്തവണയും അന്നദാനം നടത്തുന്നത് എടക്കുളം സ്വദേശി

2020 ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന് കഴിഞ്ഞ തവണത്തെ പോലെ ഈ തവണയും അന്നദാനത്തിനുള്ള അരി എടക്കുളം തലപ്പിള്ളി ദിവാകര മേനോന്‍ മകന്‍ ഗോപകുമാര്‍ മേനോന്‍ സ്‌പോണ്‌സര്‍ ചെയ്തു .ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വോള്‍ഗ എന്ന ഫുഡ് പ്രൊഡക്ഷന്‍ കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം 10 ദിവസങ്ങളിലായി 50000 പേരാണ് അന്നദാനത്തിന് എത്തിയത്.