കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടി

കരുവന്നൂര്‍ വലിയ പാലത്തില്‍ സൈക്കിളിലെത്തിയ യുവാവെന്ന് തോന്നിക്കുന്നയാള്‍ രാവിലെ 7 മണിയോടെയാണ് പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. നാട്ടുകള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്ത് ഉടന്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.

ഓട്ടിസംകുട്ടികള്‍ക്ക് ഉപകരണവിതരണം

ഇരിഞ്ഞാലക്കുട ബി.ആര്‍.സി യിലെ ഓട്ടിസം കുട്ടികള്‍ക്ക് റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.പി.സി കെ.ആര്‍ സത്യപാലന്‍ സ്വാഗതം പറഞ്ഞു.റോട്ടറി ക്ലബ്...

ലോക മാനസികാരോഗ്യ ദിനാഘോഷം

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ( ഓട്ടോണോമസ്) മന:ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 10.10.2023 ലോക മാനസികാരോഗ്യ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സെല്‍ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന്‍ മെന്റല്‍ ഹെല്‍ത്ത്...

കാല്‍നടജാഥ സമാപിച്ചു

ഇടതുപക്ഷ വേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനുമെതിരെ എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ കാല്‍നട പ്രചരണ ജാഥയുടെ സമാപന സമ്മേളനം ആളൂരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം...

ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിന് 15.53 ലക്ഷം രൂപയുടെ ഡി എസ് ടി ഫണ്ടിംഗ് ഇരിങ്ങാലക്കുട : കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ (ഡി എസ് ടി) 15.53 ലക്ഷം രൂപ ഗവേഷണ ഗ്രാന്റ് നേടിയ...

കെ.വി. ചന്ദ്രന്റെ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കലാ സാംസ്‌കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന കെ.വി. ചന്ദ്രന്റെ അനുസ്മരണം നടത്തി. പുഷ്പാര്‍ച്ചന , ചാന്ദ്രരശ്മികള്‍ - ഡോക്‌മെന്ററി പ്രദര്‍ശനം എന്നിവയോടെ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുകയുണ്ടായി . ഉന്നത വിദ്യഭ്യാസ...

കാര്‍ തടഞ്ഞ് മര്‍ദ്ദനം രണ്ടു പേര്‍ അറസ്റ്റില്‍

ആളൂര്‍: മുരിയാട് യുവാക്കളെ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ച കേസ്സില്‍ ഒന്നാം പ്രതിയും മറ്റൊരു കേസ്സില്‍ വാറണ്ടുള്ളയാളും അറസ്റ്റിലായി. ക്രിമിനല്‍ കേസ്റ്റുകളില്‍ പ്രതിയും വെള്ളിലംകുന്ന് സ്വദേശിയുമായ ഗുമ്മന്‍ എന്നു വിളിക്കുന്ന സനീഷ് (26 വയസ്സ്),...

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ്

ഇരിങ്ങാലക്കുട: ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം നൂതന സിങ്ക് അധിഷ്ടിത ബാറ്ററി സങ്കേതികവിദ്യ വികസിപ്പിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ്ഇരിങ്ങാലക്കുട 04.10.23 ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം...

ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി 74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി:മന്ത്രി ഡോ....

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 62 കോടി74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.രണ്ടാംഘട്ട നിര്‍മ്മാണത്തിനായി...

‘t’ എന്ന ഷോര്‍ട് ഫിലിം 3 അവാര്‍ഡുകള്‍ കരസ്ഥമാക്കി

ബാംഗ്ലൂരിലെ സുചിത്ര സിനിമ കള്‍ച്ചറല്‍ അക്കാഡമിയില്‍, ഇന്ത്യന്‍ ഫിലിം ഹൗസ് സംഘടിപ്പിച്ച ദേശീയത്തല ഷോര്‍ട് ഫിലിം കോണ്‍ടെസ്റ്റില്‍ ക്രൈസ്റ്റ് കോളേജിന്റെ ഫിലിം ക്ലബ് ആയ കൊട്ടകയുടെ നേതൃത്വത്തില്‍ ശ്യാം ശങ്കറും നവനീത് അനിലും...

ഗാന്ധി സ്മൃതി പദയാത്ര നയിച്ച് ശാന്തിനികേതന്‍ വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി നടത്തുന്ന ഗാന്ധി സ്മൃതി പദയാത്ര വേറിട്ട അനുഭവമായി. നാനൂറ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെ വേഷത്തിലും മുന്നൂറ് വിദ്യാര്‍ത്ഥികള്‍ കസ്തൂര്‍ബയുടെ വേഷത്തിലും അണിനിരന്ന് ഗാന്ധി...

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമര്‍പ്പിച്ചു

നിത്യ ജീവിതത്തില്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസ് നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു....

നടനകൈരളിയില്‍ നവരസോത്സവം

ഇരിങ്ങാലക്കുട നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നൂറ്റിരണ്ടാമത് നവരസ സാധന ശില്‍പശാലയുടെ സമാപനം നവരസോസ്തവമായി ഒക്ടോബര്‍ 7 ന് വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്നു. കര്‍ണാടകയിലെ ഹോസൂരില്‍ നിന്നെത്തിയ സായി ബൃന്ദ രാമചന്ദ്രന്‍...

ദേശവ്യാപക കരിദിനം ആചരിച്ചു

CITU, AIKS, KSKTU ഇരിങ്ങാലക്കുട ഏരിയാ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശവ്യാപക കരിദിനം ആചരിച്ചു. 2021 ഒക്ടോബര്‍ 3ന് ഉത്തര്‍പ്രദേശിലെ ലഖീം പൂര്‍ഖേരിയില്‍ സമരം ചെയ്ത കര്‍ഷകരെ വാഹനം ഓടിച്ച് കയറ്റി കൊല...

നിര്യാതനായി

തളിയകാട്ടില്‍ ലൈനില്‍ 'ശ്രേയ ' യില്‍ കണ്ടമ്മാട്ടില്‍ തങ്കമ്മ മകന്‍ ശിവദാസ് (69) ഇന്ന് 02/10/23, 4.05 pm ന് നിര്യാതനായി. ദുബായ് Overseas AST കമ്പനി ജോലി ആയിരുന്നു.സംസ്‌കാരം 03/10/23രാവിലെ 11...

154 -ാം ഗാന്ധിജയന്തിദിനം ആഘോഷിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ് യൂണിറ്റ്‌ന്റെ ആഭിമുഖ്യത്തില്‍ 154-ാം ഗാന്ധിജയന്തി ആഘോഷിച്ചു.ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ബ്ലെസ്സി ഗാന്ധിജയന്തി സന്ദേശം...

ഗാന്ധിജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍ എസ് എസ് ,സ്‌കൗട്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. കറസ്‌പോണ്ടന്റ് മാനേജര്‍ പി.കെ ഭരതന്‍ മാസ്റ്റര്‍ ഗാന്ധി സ്മൃതി നടത്തി . പുഷ്പാര്‍ച്ചനയും...

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി .പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍ പാടം ഗവ.എച്ച് എസ് എസ് - ലെ കമ്പ്യൂട്ടര്‍ സയന്‍സ്...

വിജ്ഞാനോത്സവം നടത്തി

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വെള്ളാനി അമ്പല കോളനി വിജ്ഞാനവാടി കുട്ടികള്‍ക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു.എസ് സി പ്രമോട്ടര്‍ ആര്യ ടി.ആര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ കെ.ആര്‍...

വർണ്ണാഭമായി ക്രൈസ്റ്റിൻ്റെ ആർട്സ് കേരള കലാമേള

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റ് വർണ്ണാഭമായി കൊടിയിറങ്ങി. സംസ്ഥാന തലത്തിൽ വിവിധ കലാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആർട്സ് കേരള കലാമേള കോളേജ് മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ...