ഹിരോഷിമ ദിനം ‘സമാധാന ദിനമായി’ ആചരിച്ചു

860

ഇരിങ്ങാലക്കുട-ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ഹിരോഷിമ ദിനം സമാധാന ദിനം ആയി ആചരിച്ചു.പി. ടി. എ പ്രസിഡന്റ് പി.ടി ജോര്‍ജ്ജ് പ്രസ്തുത യോഗത്തിന് അധ്യക്ഷത വഹിച്ചു.ജ്യോതിസ്സ് കോളേജ് പ്രിന്‍സിപ്പല്‍ ജോസ് ജെ ചിറ്റിലപ്പിള്ളി സ്‌കൂള്‍ പ്രതിനിധികള്‍ക്ക് സഡാക്കോ കൊറ്റികള്‍ നല്‍കി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രതിസന്ധികളെ അതിജീവനം ചെയ്യേണ്ടതിന്റെ പ്രസക്തിയും സമാധാനത്തിന്റെ വക്താക്കള്‍ ആകേണ്ടതിന്റെയും അനിവാര്യത ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നല്‍ നല്‍കി പറഞ്ഞു.ഫില്‍സി ടീച്ചര്‍ സഡാക്കോ സസക്കിയെക്കുറിച്ച് കുട്ടികള്‍ക്ക് വിവരണം നല്‍കി .സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍ സി .ധന്യ സാഹോദര്യ ശൃംഖല തീര്‍ത്തു കൊണ്ട് ലോകസമാധാന ദിന ആശംസ നല്‍കി .ദുരന്ത ഭൂമിയില്‍ നിന്ന് പുരോഗതിയുടെ പടവിയിലേക്കുള്ള ജപ്പാന്റെ കുതിച്ചു വരവിനെക്കുറിച്ച് ജില്‍ഷ ജോര്‍ജ്ജ് പ്രഭാഷണം നടത്തി.ജാപ്പനീസ് നൃത്തം ഹിരോഷിമ മുദ്രാഗീതം എന്നിവ പരിപാടിക്ക് മിഴിവേകി .പ്രസ്തുത യോഗത്തിന് അമൃത കൃഷ്ണ കെ യു സ്വാഗതവും കൃഷ്ണ എ ല്‍ നന്ദിയും പറഞ്ഞു.ജ്യോതിസ് കോളേജ് ,വഴി യാത്രക്കാര്‍ ,ഷോപ്പുടനകള്‍ വാഹന സാരഥികള്‍ എന്നിവര്‍ക്ക് സഡാക്കോ കൊറ്റികളിലൂടെ സമാധാന സന്ദേശം നല്‍കിയത് ഈ ദിനത്തിന് കൂടുതല്‍ ഉണര്‍വ്വും ഉത്തേജനവും പകര്‍ന്നു

Advertisement