സ്ത്രികള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളമായി ജില്ലയിലെ ആദ്യ സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍ ഇരിങ്ങാലക്കുടയില്‍

2391

ഇരിങ്ങാലക്കുട : സ്ത്രികള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാനായി കേന്ദ്രസര്‍ക്കാരിന്റെയും സാമുഹ്യസുരക്ഷ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വനിതാ-ശിശു വികസന വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന ‘സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍’ജില്ലയില്‍ ആദ്യമായി ഇരിങ്ങാലക്കുടയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.സംസ്ഥാനത്ത് ആകെ നാല് കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.അക്രമങ്ങളില്‍ പെടുന്ന സ്ത്രികള്‍ക്ക് സുരക്ഷിതമായി താല്‍ക്കാലിക ഷെല്‍ട്ടര്‍ സംവിധാനവും കൗണ്‍സിലിങ്ങും നിയമോപദേശത്തിന് അഡ്വക്കേറ്റിസിന്റെ സേവനവും ആരോഗ്യ പരിരക്ഷയും ഗൈനക്കോളസ്റ്റിന്റെ സേവനവും സഖി സെന്ററില്‍ ലഭിയ്ക്കും.ജില്ലാ കളക്ടറുടെ മേല്‍നേട്ടത്തിലാണ് സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിന്റെ പ്രവര്‍ത്തനം.ആകെ 9 സ്റ്റാഫുകളില്‍ നിലവില്‍ നാല് സ്റ്റാഫുകളുടെ നിയമനം കഴിഞ്ഞു.ആഗസ്റ്റ് നാലിന് രാവിലെ 10 മണിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും.എം എല്‍ എ പ്രൊഫ കെ യു അരുണന്‍ അദ്ധ്യക്ഷനായിരിക്കും.

Advertisement