ഇരിങ്ങാലക്കുട: സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കുവാന്‍ എന്‍.എസ്.എസ്. പോലെയുള്ള സംഘടനകള്‍ക്ക് കാര്യമായ പങ്കു വഹിക്കാനുണ്ടെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഴയകാല എന്‍.എസ്.എസ്. പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നോവയുടെ 10-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങള്‍ മറ്റു കുട്ടികള്‍ക്കും മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ വിവധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളായ പ്രൊഫ. വി.പി. ആന്റോ, പ്രൊഫ. കെ.ജെ. ജോസഫ്, കെ.ആര്‍. സുമേഷ്, മുരളി മാസറ്റര്‍, വിജീഷ് ലാല്‍ മാസ്റ്റര്‍, സുബ്രഹ്മണ്യന്‍ പുത്തന്‍ചിറ എന്നിവരെ ആദരിച്ചു. ഡോ.ജോളി ആന്‍ഡ്രൂസ് പ്രൊഫ.വി.പി. ആന്റോ, നിക്‌സണ്‍ സി.ജെ., പ്രൊഫ.കെ.ജെ. ജോസഫ്, പട്ടാമ്പി സംസ്‌കൃത കോളേജ് മുന്‍ പ്രോഗ്രാം ഓഫീസര്‍ ഇ.എച്ച്. ദേവി, അഡ്വ. വി.പി. ലിസന്‍, എ.എസ്. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. അടുത്ത വര്‍ഷത്തിലെ ഭാരവാഹികളായി പി.എ. ബാബു, പ്രിയദര്‍ശിനി, ലിസന്‍ വി.പി., അഭിലാഷ്, അജിത്ത്, സുരേഷ് ബാബു, ബൈജു ഐ.ജെ., മുരളി മാസ്റ്റര്‍, പ്രവീണ്‍ എം.കുമാര്‍, സുശീല്‍ കുമാര്‍, സനാജ് കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. 10-ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി കോളേജില്‍ മരങ്ങള്‍ നട്ടു. കരിന്തലക്കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തില്‍ നടന്ന നാടന്‍ പാട്ടുകളും നോവയുടെ കലാവിരുന്നും സംഗമത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചു. സ്‌നേഹവിരുന്നിന് ശേഷം സംഗമം സമാപിച്ചു. ടെല്‍സണ്‍ കോട്ടോളി, മനോജ് എ.കെ., ബൈജു ഐ.ജെ. എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
സമൂഹത്തിലെ തിന്മകള്‍ ഉന്മൂലനം ചെയ്യാന്‍ യുവതീ യുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: ഡോ. ധര്‍മ്മരാജ് അടാട്ട്
Advertisement