ജയിലിലെ കലാ-കായിക പ്രതിഭകളെ കണ്ടെത്തി ‘ജയില്‍ ക്ഷേമദിനാഘോഷം’

434

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സബ്ബ് ജയിലില്‍ ജയില്‍ ക്ഷേമ ദിനാഘോഷം നടത്തി. കേരള ജയില്‍ വകുപ്പ് സംസ്ഥാനത്തെ ജയിലില്‍ കഴിയുന്ന തടവുകാരുടെ മാനസ്സിക സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനും അവരുടെ കലാ-കായിക പ്രതിഭയെ പരിപോഷിപ്പിക്കുന്നതിനും, സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കിത്തീര്‍ക്കുന്നതിനുമായി നടപ്പിലാക്കുന്ന തടവുകാരുടെ ക്ഷേമം പദ്ധതിയുടെ ഭാഗമായി നടന്ന ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം ചാലക്കുടി എം.പി. ഇന്നസെന്റ് നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ജീസസ്സ് ഫ്രട്ടേണിറ്റി മേഖല ഡയറക്ടര്‍ ഫാ.ജോയ് തറയ്ക്കല്‍, വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസ്, കെ.ജെ.എസ്.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം സ്വാഗതവും, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്‍സണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീസസ് ഫ്രട്ടേണിറ്റിയുടെയും തടവുകാരുടെയും വിവിധ കലാപരിപാടികളും ഇരിങ്ങാലക്കുട ഏയ്ഞ്ചല്‍ വോയ്‌സിന്റെ ഗാനമേളയും ഉണ്ടായിരുന്നു. ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവധ കലാ- കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഇന്നസെന്റ് എം.പി. വിതരണം ചെയ്തു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Advertisement