ചേര്‍പ്പ് : ഡയറക്ട് സെയില്‍ ഏജന്റ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത പ്രതിയെ ചേര്‍പ്പ് പോലീസ് പിടികൂടി.വല്ലച്ചിറ സ്വദേശി ചേറുശ്ശേരി വയ്യാട്ട് വീട്ടില്‍ ഹിമേഷ് (29) നെയാണ് ചേര്‍പ്പ് എസ് ഐ ചിത്തരഞ്ജനും സംഘവും പിടികൂടിയത്.ബാങ്കുകളില്‍ നിന്നും ലോണ്‍ മാറ്റി എടുത്ത് നല്‍കുന്ന ഡയറക്ട് സെയില്‍ ഏജന്റാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പലരില്‍ നിന്നും ഒന്നരകോടി രൂപയോളം തട്ടിയെടുത്തത്.ചേര്‍പ്പ് സ്റ്റേഷനില്‍ തന്നെ പ്രതിക്കെതിരെ അഞ്ചോളം കേസുകള്‍ നിലവിലുണ്ട്.പ്രതി പിടിയിലായതായി അറിഞ്ഞ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ പരാതിയുമായി എത്തുന്നുണ്ട്.ഒളിവില്‍ കഴിഞ്ഞ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് ചേര്‍പ്പ് പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടിയത്.എസ് എസ് ഐ ഇ എ സുരേഷ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ നിബിന്‍,ജിജോ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഡയറക്ട് സെയില്‍ ഏജന്റ് ചമഞ്ഞ് കോടികള്‍ തട്ടിയ പ്രതി പിടിയില്‍
Advertisement