ഇരിങ്ങാലക്കുട : തപാല്‍ മേഖലയിലെ രണ്ടരലക്ഷം ജി ഡി എസ് ജീവനക്കാരുടെ വേതന പരിഷ്‌കരണത്തിനായി നിയമിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ മെയ് 22 മുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.2016 നവംബര്‍ 26 ന് സമര്‍പ്പിച്ച റിപോര്‍ട്ട് ഒന്നര വര്‍ഷമായിട്ടും നടപ്പിലാക്കുവാന്‍ ഗവര്‍മെന്റ് തയ്യാറാകത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുമായി സഹകരിക്കുവാന്‍ ഇരിങ്ങാലക്കുട നടന്ന തപാല്‍ ജീവനക്കാരുടെ സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനിച്ചത്.എന്‍ എഫ് പി ഇ ,എഫ് എന്‍ പി ഒ യൂണിയനുകള്‍ സംയുക്തമായിട്ടാണ് പണി മുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.കണ്‍വെഷനില്‍ എന്‍ എഫ് പി ഇ ഡിവിഷണല്‍ പ്രസിഡന്റ് പി ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു
Advertisement