ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ സൗഹൃദസംഘമായ സംഗമസാഹിതിയോടൊപ്പം സഞ്ചരിക്കുന്ന മുപ്പത്തിനാല് കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം ‘കവിതാസംഗമം’ സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍ വെച്ച് പ്രശസ്ത കവി സെബാസ്റ്റ്യന്‍, 2016 സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ. സാവിത്രി ലക്ഷ്മണന് നല്‍കി പ്രകാശനം ചെയ്തു.ചടങ്ങിന്റെ ഉദ്ഘാടനം എടുത്തുകാരനും തീരകഥാകൃത്തും ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ പി കെ ഭരതന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.മുകന്ദപുരം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.കെ ഹരി പുസ്തകം പരിചയപ്പെടുത്തി. സനോജ് എം ആര്‍ സ്വാഗതവും, ജോജി ചന്ദ്രശേഖരന്‍, രാജേഷ് തബുരു എന്നിവര്‍ ആശംസയും, റഷീദ് കാറളം നന്ദിയും പറഞ്ഞു. രാജേഷ് തെക്കിനിയേടത്ത് ആമുഖപ്രഭാഷണം നടത്തി.പരിപാടിയില്‍ ഇരിങ്ങാലക്കുടയിലെ അമ്പത്തിനാലോളം എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും കവിതാ ആസ്വാദകരും പങ്കെടുത്തു.
മുപ്പത്തിനാല് കവികളുടെ കവിതകളുടെ സമാഹാരം ‘കവിതാസംഗമം’ പ്രകാശനം ചെയ്തു.
Advertisement