കെഎസ്ആര്‍ടിസി സബ് ഡിപ്പോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇരിങ്ങാലക്കുടയോടുള്ള വെല്ലുവിളി; തോമസ് ഉണ്ണിയാടന്‍

483

ഇരിങ്ങാലക്കുട: സബ് ഡിപ്പോയാക്കി ഉയര്‍ത്തി എ ടി ഒ യുടെ പുതിയ തസ്തി സൃഷ്ടിച്ച് എ ടി ഒ യെ നിയമിക്കുകയും ചെയ്തിരുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ തകര്‍ച്ചയിലേക്ക് നീക്കുന്നത് അതിന്റെ ഗുണം ഇരിങ്ങാലക്കുടക്കാര്‍ അനുഭവിക്കരുതെന്ന ഗൂഢ ലക്ഷ്യത്തോടെയാണെന്നും അത് ഇരിങ്ങാലക്കുടക്കാരോടുള്ള കടുത്ത വെല്ലുവിളിയാണെന്നും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍.കെഎസ്ആര്‍ടിസിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
കെ എസ് ആര്‍ ടി സി യുടെ തുടര്‍വികസനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ഒരു കോടി രൂപ വകയിരുത്തി. ടൗണില്‍ നിന്നും കെ എസ് ആര്‍ ടി സി സ്റ്റേഷനിലേക്കുള്ള കെ എസ് ആര്‍ ടി സി റോഡ് പുനര്‍നിര്‍മ്മാണം നടത്തുകയും ചെയ്തിരുന്നു.പുതിയ സര്‍വീസുകളും പുതിയ ബസുകളും ഇവിടേക്ക് ലഭ്യമാക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇരിങ്ങാലക്കുടയിലെ കെഎസ്ആര്‍ടിസി ഇപ്പോള്‍ തകര്‍ച്ചയിലാണ്. എ ടി ഒ യുടെ ഒഴിവ് അടിയന്തിരമായി നികത്തണമെന്നും ഇരിങ്ങാലക്കുടയിലെ കെ എസ് ആര്‍ ടി സി യുടെ തുടര്‍വികസനം സാധ്യമാക്കണമെന്നും തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ടി.കെ.വര്‍ഗീസ്, ബിജു ആന്റണി, പി.ടി.ജോര്‍ജ്, ജയിംസ് ആന്റണി, സിജോയ് തോമസ്, ശിവരാമന്‍ എടത്തിരിഞ്ഞി സംഗീത ഫ്രാന്‍സിസ്, ഷൈനി ജോജോ, അജിത സദാനന്ദന്‍, നോബിള്‍ പൊറത്തിശേരി, ഡേവിസ് തുളുവത്ത്, പോള്‍ ആനന്ദപുരം, ജോര്‍ജ് പട്ടത്ത്പറമ്പില്‍, സുശീലന്‍ പൊറത്തിശേരി, ബാബു പുളിയാനി എന്നിവര്‍ പ്രസംഗിച്ചു.

Advertisement