കൊറ്റനല്ലൂര്‍ : മദ്ധ്യകേരളം മുഴുവന്‍ ആരാധിച്ചിരുന്ന ‘കൊറ്റവ’ ദേവിയുടെ ഊരില്‍ ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8 തിയ്യതികളില്‍ കൊറ്റനല്ലൂര്‍ പള്ളി സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് രണ്ടാമത് അഖില കേരള വടംവലി മത്സരത്തോടെ തുടക്കമായി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശക്തരായ 20 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ പുതുമുഖം പുത്തൂരിനെ കീഴടക്കി സ്റ്റാര്‍ വിഷന്‍ വെങ്കിടങ്ങ് ചാംമ്പ്യന്‍പട്ടമണിഞ്ഞു. ഇന്ന് നാടന്‍ പാട്ടിന്റെ താളമേളനത്തോടെ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറുന്നു. മെയ് 8 ചൊവ്വാഴ്ച നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിനി ആര്‍ടിസ്റ്റ് ലിഷോയ് ഉത്ഘാടനം ചെയ്യുo. പ്രമുഖരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണ വിതരണവും മികച്ച സമ്മിശ്ര കര്‍ഷക അവാര്‍ഡ് ജേതാവ്, അങ്കണവാടി സംസ്ത്ഥാന അവാര്‍ഡ് ജേതാവ് എന്നിവരെ ആദരിക്കുന്നതോടൊപ്പം SSLC പരീക്ഷയില്‍ മികച്ച വിജയം വരിച്ചവരെ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അനുമോദിക്കുന്നു. തുടര്‍ന്ന് ഗാനമേള ഉണ്ടായിരിക്കുമെന്ന് ഗ്രാമ സ്വരം സാംസ്‌കാരിക സമിതി പ്രസിഡന്റ് ഷനോജ്.കെ.എം. അറിയിച്ചു
ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് തുടക്കമായി
Advertisement