ഇരിങ്ങാലക്കുട : ആയിരങ്ങള്‍ ഒഴുകിയെത്തുന്ന കൂടല്‍മാണിക്യം ഉത്സവത്തിന്റെ ആവസാന ശീവേലി ദിവസം വഴി തെറ്റിയ കുട്ടിയ്ക്ക് തുണയായത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.എടത്തിരിഞ്ഞി സ്വദേശിയായ മുത്തശ്ശിയോടൊപ്പം ഉത്സവത്തിന് എത്തിയ ആറ് വയസുക്കാരന്‍ അഭിരൂപാണ് തിരക്കിനിടയില്‍എക്‌സിബിഷന്‍ സെന്ററില്‍ മുത്തശ്ശിയുടെ കൈയില്‍ നിന്നും വഴിതെറ്റി ആള്‍കൂട്ടത്തില്‍ പെട്ടത്.വിവരം സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളെ അറിയിക്കുകയും ഷര്‍ട്ടിന്റെ നിറം പച്ചയാണ് എന്ന് മാത്രമാണ് അടയാളമായി ഉണ്ടായിരുന്നത്.ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണത്തില്‍ വഴിയറിയാതെ ഒറ്റയ്ക്ക് നടക്കുകയായിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു.കേരള ശാസ്ത്രസാഹിത്യ പരിഷത്തും,എക്‌സൈസ് വകുപ്പും,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാനും സ്‌കൗട്ട് വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുകയും പാരിതോഷ്‌കം നല്‍കുകയും ചെയ്തു.വര്‍ഷങ്ങളായി ഉത്സവത്തിന് വരുന്നവര്‍ക്ക് സ്വയം കണ്ടെത്തുന്ന പൈസ കൊണ്ട് നാരങ്ങ വെള്ളം വിതരണവും,ട്രാഫിക്ക് നിയന്ത്രണവും ഉത്സവ തിരക്ക് നിയന്ത്രിക്കുന്നതിനും സ്‌ക്കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്നുണ്ട്.
കൂടല്‍മാണിക്യം ഉത്സവത്തില്‍ വഴിതെറ്റിയ കുട്ടിയ്ക്ക് തുണയായി സ്‌കൗട്ട് ഗൈഡുകള്‍
Advertisement