സംഗമപുരിയെ ജനസാഗരമാക്കുന്ന വലിയവിളക്ക് ആഘോഷം ഭക്തിസാന്ദ്രം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ഉത്സവത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തുന്ന വലിയവിളക്കിന് സംഗമസന്നിധി ജനസാഗരമായി. ചുട്ടുപൊള്ളുന്ന വെയിലിലും രാവിലെ മുതല്‍ ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിദ്ധിയിലേയയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നത്. പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തില്‍ നടന്ന പാഞ്ചാരി ആസ്വാദകരെ ആവേശത്തിലാഴ്ത്തി. ക്ഷേത്രവും ക്ഷേത്രപരിസരവും സ്വര്‍ണ്ണനാളങ്ങളാല്‍ പ്രഭാപൂരിതമാകുന്ന വലിയവിളക്ക് ഭക്തിസാന്ദ്രമായി. ഉത്സവനാളുകളില്‍ ദേവനെ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്കിനാണ് വലിയ വിളക്കോടെ സമാപ്തിയാകുന്നത്. ശ്രികോവിലില്‍ പടികളിലും വാതില്‍ മാടങ്ങളിലും ഇടനാഴിയിലും പുറത്ത് ചുറ്റുവിളക്ക് മാടത്തിലും ദീപസ്തംഭങ്ങളുമെല്ലാം പ്രഭാപൂരിതമായി. കെടിമരത്തിന്റെ കിഴക്ക് ഒമ്പത് തട്ടുള്ള വലിയ ദീപസ്തംഭത്തിലും കുലീപിനി തീര്‍ത്ഥകുളത്തിന്റെ നാലുവശവും ദീപങ്ങള്‍ നിറഞ്ഞു. വലിയ വിളക്ക് ദിവസം രാവിലെ നടക്കുന്ന ശീവേലിയും വൈകീട്ട് നടക്കുന്ന വിളക്കെഴുന്നള്ളിപ്പും ദൈര്‍ഘ്യം കൂടുതലാണ്. രാത്രി എട്ടിന് ഭഗവത് ചൈതന്യം തിടമ്പിലേയ്ക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിക്കും. മാതൃക്കല്‍ ദര്‍ശനത്തിന് ശേഷം പുറത്തേക്ക് എഴുന്നള്ളിച്ച് ആനയുടെ പുറത്തേറ്റും. തുടര്‍ന്ന് രണ്ട് ഗജവീരന്മാരുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ വിളക്കാചാരവും, ആറാമത്തെ കൂട്ടിയെഴുന്നള്ളിപ്പ് പ്രദക്ഷിണത്തിനായി കിഴക്കെ നടയില്‍ എത്തിച്ചേര്‍ന്ന് ചെണ്ട, മദ്ദളം, കേളി, കൊമ്പ്, കുഴല്‍പറ്റ് എന്നിവ നടക്കും. തിരുവുത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന കഥകളി മേളയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ശ്രീരാമപട്ടാഭിഷേകം കഥകളി ശനിയാഴ്ച അര്‍ദ്ധരാത്രി നടക്കും.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img