ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ എം.എൽ.എ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുമായി വീണ്ടും ചർച്ച നടത്തി.

ബാങ്കിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലാകുന്ന സാഹചര്യം നീണ്ടുപോകരുതെന്നും ഇതിനാവശ്യമായ പ്രായോഗിക നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇത് മൂന്നാം തവണയാണ് അദ്ദേഹം കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തുന്നത്.

അഡ്മിനിസ്ട്രേറ്റർ സി.ആർ. ഗോപീകൃഷ്ണൻ, അഡ്വൈസർമാരായ കെ. മോഹനൻ, ഇ.ജെ. കുര്യൻ, മാനേജിങ് ഡയറക്ടർ എ.എൽ. ജോൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഇതിന്റെ തുടർച്ചയായി തിരുവനന്തപുരത്ത് ആർ.ബി.ഐ കേരളം & ലക്ഷദീപ് റീജണൽ ഡയറക്ടർ പ്രവീൺ കുമാർ വസന്ത രാമചന്ദ്രനുമായി ചർച്ച നടത്തി ആവശ്യമായ ഇടപെടൽ നടത്തുമെന്നും എം.എൽ.എ അറിയിച്ചു. നേരത്തെയും ഇദ്ദേഹവുമായി എം.എൽ.എ ചർച്ച നടത്തിയിരുന്നു.

Hot this week

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...

Topics

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...

സ്കൂൾ കലോത്സവ വേദിയിൽ ആദ്യമായി ആൺകുട്ടികളുടെ സംഘനൃത്തം

മാള ഉപജില്ല കലോത്സവത്തിൽ യു പി വിഭാഗം സംഘനൃത്ത മത്സരത്തിൽ ആദ്യമായി...

നിര്യാതനായി

ഇരിങ്ങാലക്കുട: റിട്ടയേഡ് റെയിൽവേ ഉദ്യോഗസ്ഥൻ കിഴുത്താനി പോട്ടയിൽ നാരായണൻ(88 വയസ്സ്) അന്തരിച്ചു. ഭാര്യ...

നിര്യാതനായി

മാടായിക്കോണം:-ഇരിഞ്ഞാലക്കുട നഗരസഭ മുൻകൗൺസിലർ ( കുഴികാട്ടുക്കോണം വാർഡ് ) ലിജി സജിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img