ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat ’25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഫാ. ഗബ്രിയേൽ ട്രോഫി ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന്’ ക്രൈസ്റ്റ് വിദ്യാനികേതൻ ഫുട്ബോൾ സ്റ്റേഡിയത്തിൽ തുടക്കമായി.

നവംബർ 17 മുതൽ 20 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഇന്ന് (ചൊവ്വ) വൈകീട്ട് 3.00 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോയ് ആലപ്പാട്ട് സി.എം.ഐ സ്വാഗതം ആശംസിച്ചു. സി.എം.ഐ പ്രൊവിൻഷ്യൽ റവ. ഫാ. ജോസ് നന്ദിക്കര ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

റിട്ടയേർഡ് ഡിവൈ.എസ്.പിയും മുൻ സന്തോഷ് ട്രോഫി താരവുമായ ശ്രീ. അശോകൻ സി.പി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സി.എം.ഐ പ്രിയോർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, ജൈസൺ പരേക്കാടൻ, റെജിൻ പാലത്തിങ്കൽ, അജി കെ. തോമസ്, ഷാജു, അഷിത എബ്രോ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

നവംബർ 20 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള കായിക പ്രതിഭകൾ മാറ്റുരയ്ക്കും

Hot this week

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

സ്കൂൾ കലോത്സവ വേദിയിൽ ആദ്യമായി ആൺകുട്ടികളുടെ സംഘനൃത്തം

മാള ഉപജില്ല കലോത്സവത്തിൽ യു പി വിഭാഗം സംഘനൃത്ത മത്സരത്തിൽ ആദ്യമായി...

നിര്യാതനായി

ഇരിങ്ങാലക്കുട: റിട്ടയേഡ് റെയിൽവേ ഉദ്യോഗസ്ഥൻ കിഴുത്താനി പോട്ടയിൽ നാരായണൻ(88 വയസ്സ്) അന്തരിച്ചു. ഭാര്യ...

നിര്യാതനായി

മാടായിക്കോണം:-ഇരിഞ്ഞാലക്കുട നഗരസഭ മുൻകൗൺസിലർ ( കുഴികാട്ടുക്കോണം വാർഡ് ) ലിജി സജിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img