സ്വകാര്യ ആശുപത്രി മേഖലയിൽ വേറിട്ട മാതൃകയുമായി എയ്മർ ബഡ്ഡി പദ്ധതി; ആരോഗ്യകേരളത്തിന് പുതിയ ദിശാബോധം
ഇരിങ്ങാലക്കുട: കേരളത്തിന്റെ ആരോഗ്യരംഗത്ത് വേറിട്ട മാതൃകയുമായി എയ്മർ ഹോസ്പിറ്റൽ. ആശുപത്രിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം ആരോഗ്യപ്രവർത്തകരെ സ്വന്തം ചെലവിൽ വിദഗ്ധ പരിശീലനം നൽകി സ്വന്തം സ്റ്റാഫുകളായി സജ്ജരാക്കി സമൂഹത്തിലേക്ക് ഇറക്കുകയാണ്. ‘എയ്മർ ബഡ്ഡി’ എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതി സ്വകാര്യ ആശുപത്രി മേഖലയിൽ കേരളത്തിലെ തന്നെ ആദ്യ സംരംഭങ്ങളിലൊന്നായി മാറുകയാണ്.
ആരോഗ്യസേവനങ്ങൾ ആശുപത്രികളുടെ ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങാതെ ഓരോ പ്രദേശത്തും പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം പേർക്ക് എമർജൻസി കെയർ, CPR പരിശീലനം, ഫയർ ആൻഡ് സേഫ്റ്റി, ഇൻഫെക്ഷ്യസ് ഡിസീസ് മാനേജ്മെന്റ്, പ്രാഥമിക ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും.
പരിശീലനം പൂർത്തിയാക്കുന്നവരെ എയ്മർ ഹോസ്പിറ്റലിന്റെ ആരോഗ്യപ്രവർത്തകരായി ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിൽ ആരോഗ്യസേവന പ്രവർത്തനങ്ങൾക്കായി വിന്യസിക്കും. ഇതിലൂടെ സാധാരണക്കാർക്ക് ആരോഗ്യബോധവൽക്കരണവും അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക സഹായവും ലഭ്യമാക്കുന്നതിനൊപ്പം പരിശീലനം ലഭിച്ച ഒരു ആരോഗ്യപ്രവർത്തക ശൃംഖലയും രൂപീകരിക്കപ്പെടും.
കേരളത്തിലെ മറ്റ് ആശുപത്രികൾക്കും മാതൃകയാക്കാവുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 4 വൈകിട്ട് 3 മണിക്ക് ഇരിങ്ങാലക്കുടയിൽ വെച്ച് എയ്മർ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ:അബിത്ത് അക്ബർ നിർവഹിച്ചു.ചടങ്ങിൽ ആരോഗ്യരംഗത്തെ പ്രമുഖരും അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട എയ്മർ ബഡ്ഡിമാരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ അഗ്നിബാധയും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിനുള്ള മോക്ക് ഡ്രിൽ പരിശീലനം നടക്ന്നു.തുടർന്ന് എയ്മർ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യപരിശീലന സെഷനുകളും ഉണ്ടായിരിന്നു.
ആശുപത്രിയുടെ വളർച്ചയ്ക്കൊപ്പം സമൂഹത്തിന്റെ ആരോഗ്യസുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ആരോഗ്യരംഗത്ത് ജനകീയ പങ്കാളിത്തത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുമെന്നാണ് എയ്മർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ ഹുസ്ന അറിയിച്ചു .ഇരിങ്ങാലക്കുട ഫയർ ഓഫീസർ ശ്രീ ഡിപിൻ, വാർഡ് മെമ്പർ പ്രിയ ,ഡോ. അപർണ , ഡോ. അൻസിൽ, ഡോ .താര, ശ്യാമിനി




