ഇരിങ്ങാലക്കുട : ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശമുയർത്തി ചാമക്കാല ബീച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി തരണനെല്ലൂർ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻഎസ്എസ് വളണ്ടിയേഴ്സ്.
എടത്തിരുത്തി പഞ്ചായത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐഷാബീ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കെ ഹംസ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജ കെ എസ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി പ്രഭാശങ്കർ, അധ്യാപിക ത്രിപുര സി എൻ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത് പ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയർ സന്നിഹിതരായിരുന്നു.




