എഐവൈഎഫ് കാറളം മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കനിഷ്ക്കൻ വല്ലൂർ ഉദ്ഘാടനം ചെയ്തു.
മേഖല വൈസ് പ്രസിഡന്റ് അർഷിമ പ്രേമൻ പതാക ഉയർത്തിയതോടെ സമ്മേളനം ഔപചാരികമായി ആരംഭിച്ചു.
അനുകൃഷ്ണ രക്തസാക്ഷി പ്രമേയവും, ഉപാസന ഉദയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
മേഖല സെക്രട്ടറി ഷാഹിൽ സ്വാഗതം പറഞ്ഞു.
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്,
എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ, മണ്ഡലം സെക്രട്ടറി ശ്യാംകുമാർ പി.എസ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ് ബൈജു, ലോക്കൽ സെക്രട്ടറി എം.സുധീർദാസ് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
17 അംഗ മേഖല കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികളായി സെക്രട്ടറി ഷാഹിൽ, പ്രസിഡന്റ് വിഘ്നേഷ് പി.വി, ജോയിന്റ് സെക്രട്ടറിമാരായി അർഷിമ പ്രേമൻ, ഇന്ദ്രജിത്ത് ടി.എസ്, വൈസ് പ്രസിഡന്റുമാരായി അനീഷ് ശശിധരൻ, അനുകൃഷ്ണ എന്നിവരെ തെരഞ്ഞെടുത്തു.
മേഖല പ്രസിഡന്റ് വിഘ്നേഷ് പി.വി നന്ദി പറഞ്ഞു




