ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെടുത്തണം; താലൂക്ക് വികസനസമിതി

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിൽ ചാലക്കുടി താലൂക്കിൽ ഉൾപ്പെട്ട ആളൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് കൂടുതൽ കാര്യങ്ങൾക്കായി ആശ്രയിക്കേണ്ടത് മുകുന്ദപുരം താലൂക്ക് ആസ്ഥാനമായ ഇരിങ്ങാലക്കുടയെയാണെന്നും ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു. പുതുക്കാട് മേൽപാലം പൂർണമായും തൂണുകളിന്മേൽ നിലനിർത്തി നിർമ്മാണം പൂർത്തിയാക്കണമെന്നും താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ജലസേചന സൗകര്യങ്ങളുടെ അഭാവം മൂലം കൃഷി ചെയ്യുന്നതിനുണ്ടാകുന്ന തടസ്സം നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജലസേചന വകുപ്പിനോടും കെ എസ്‌ ഇ ബി അധികൃതരോടും യോഗം ആവശ്യപ്പെട്ടു. തോമസ് ഉണ്ണിയാടൻ എം എൽ എ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, നെന്മണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, മന്ത്രിയുടെ പ്രതിനിധി ഇ.വി.സജീവ്, ചാലക്കുടി എംപി യുടെ പ്രതിനിധി എ. ചന്ദ്രൻ, പുതുക്കാട് എം എൽ എ യുടെ പ്രതിനിധി എ.വി. ചന്ദ്രൻ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ആന്റോ പെരുമ്പുള്ളി, കെ.സി. കാർത്തികേയൻ, സി.യു. പ്രിയൻ, വി.എം. മനോജ്, തഹസിൽദാർ എം. ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : പുതുക്കാടൻ ജോൺ മകൻ ഡോൺളി (62) നിര്യാതനായി. സംസ്‌കാരം...

കെ.വി. ചന്ദ്രൻ വാര്യർ അനുസ്‌മരണം നടത്തി.

ഇരിങ്ങാലക്കുട : കലാ സാംസ്കാരിക- സാമൂഹ്യ പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.വി. ചന്ദ്രൻ...

കാറളം പഞ്ചായത്ത് കുടുംബശ്രീ

വാർഡ് 1 ൽ ത്രിവേണി JLG പച്ചക്കറി കൃഷി വാർഡ് മെമ്പർ...

ചാമക്കാല ബീച്ച് ശുചീകരണ യജ്ഞവുമായി എൻഎസ്എസ് വളണ്ടിയേഴ്സ്

ഇരിങ്ങാലക്കുട : ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശമുയർത്തി ചാമക്കാല ബീച്ച് ശുചീകരണ...

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമ...

Topics

ദേ, പിന്നേം..!!

ഇരിങ്ങാലക്കുട ബസ്റ്റാൻഡ് പരിസരത്തെ "രാജകീയ കുഴി
spot_img

Related Articles

Popular Categories

spot_imgspot_img