ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ നിർവഹിച്ചു. ആനന്ദപുരം സി എച്ച് സി സൂപ്രണ്ട് ഡോ. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ടി.എ. പോൾ, കൗൺസിലർമാരായ വിജയകുമാരി അനിലൻ, റമീല സതീശൻ, സുരഭി വിനോദ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസൻ, ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ.വി. ഗീത, പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫാരിസ് സലാം, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.കെ. അജീഷ് എന്നിവർ പ്രസംഗിച്ചു. ക്രൈസ്റ്റ് എഞ്ചിനീറിങ് കോളേജ്, ഗവ. മോഡൽ ബോയ്സ് സ്കൂൾ, സെൻറ് മേരീസ് സ്കൂൾ, നാഷണൽ സ്കൂൾ, ലാൽ മെമ്മോറിയൽ നഴ്‌സിംഗ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. നേരത്തെ കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്നും സന്ദേശ റാലി നടന്നു.




