ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും ദുബായിലെ ജുമേറ മദിനാത്ത് ഹോട്ടലിൽ പരിശീലനത്തിനായി പോകുന്നു. ഫാ. ജോസ് തെക്കൻ സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ജോയിന്റ് ഡയറക്ടർ സന്തോഷ് മുണ്ടൻമാണി ഇരുപത്തി ഒൻപത് വിദ്യാർത്ഥികൾക്ക് വിസയും വിമാന ടിക്കറ്റും നൽകി. മാനേജർ ഫാ.ജോയ് പീനിക്കപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാശ്രയ വിഭാഗം തലവൻ റവ. ഫാ. വിൽസൻ തറയിൽ സി. എം.ഐ., കോർഡിനേറ്റർ ഡോ. ടി വിവേകാനന്ദൻ. ഡീൻ ഡോ കെ. ജെ വർഗീസ്, ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗം തലവൻ ശ്രീ പയസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ചീഫ് മെൻ്റർ ശ്രീമതി ജെന്നി തോമസ് സ്വാഗതവും വിദ്യാർത്ഥിനി ദർശന അഭിലാഷ് നനന്ദിയും പറഞ്ഞു. തിങ്കളാഴ്ച്ച വിദ്യാർത്ഥികൾ പുറപ്പെടും




