സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ അമ്പതു വയസ്സ് പിന്നിട്ട വനിതകളുടെ തിരുവാതിരക്കൂട്ടം ശ്രദ്ധേയമായി. കോളജിലെ ഫിറ്റ്‌നസ് പാർക്കിൽ വൈകുന്നേരങ്ങളിൽ വ്യായാമത്തിനും നടത്തത്തിനുമായി ഒത്തുചേരുന്ന വനിതകളാണ് തിരുവാതിര അവതരിപ്പിച്ചത്.

50 മുതൽ 83 വയസ്സുവരെയുള്ളവരാണ് സംഘത്തിലുള്ളത്. റോസിലി പോൾ തട്ടിൽ, മിൻസി തോമസ്, സി. ഓമന, വിനീത ടീച്ചർ, സുധ എ. എൻ., ജെസി ജോബ്, വിനീത സുഭാഷ്, ലീന ബെന്നി, ലിസി ഡേവിസ്, അൽഫോൻസ ജോസ്, സെലിൻ ഡേവിസ്, അനിത മനോഹരൻ, ഷൈനി വർഗീസ്, മീനു മാധവ്, കല ദേവദാസ്, ഷൈല സുനിൽ എന്നിവർ തിരുവാതിരയിൽ പങ്കെടുത്തു.

സെന്റ് ജോസഫ്‌സ് കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഫിറ്റ്‌നസ് പാർക്ക് തുറന്നുകൊടുത്തതിന്റെ സന്തോഷകരമായ അനന്തരഫലമാണ് ഈ സൗഹൃദ വനിതാകൂട്ടായ്മ. സ്ഥിരമായ വ്യായാമത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും കലാപരമായ കഴിവുകളും വളർത്തിയെടുക്കുന്ന ഇടമായി ഫിറ്റ്‌നസ് പാർക്ക് മാറിയതിന്റെ മനോഹരമായ ഉദാഹരണമാണ് ഇവരുടെ തിരുവാതിരയെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഡോ. സി. ഫ്ലവററ്റ്, ഡോ. സി. എലൈസ എന്നിവർക്കൊപ്പം കാണികളായി അധ്യാപകരും അധ്യാപകരും ചേർന്നതോടെ ആഘോഷമായ ചടങ്ങിൽ പായസവും ഉപ്പേരിയും ശർക്കര വറുത്തതും നൽകി കൂട്ടായ്മയുടെ ആനന്ദം അവർ പങ്കു വച്ചു.

Hot this week

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...

Topics

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...

മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം: മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് അങ്കണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്ക് നേരെ...

ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ്

പ്രഫഷണൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കാനായി മണ്ണുത്തി ഡോൺ ബോസ്കോ...

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുടയിൽ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിക്കുന്നു

പുതുക്കിയ സൗകര്യങ്ങളുടെ സമർപ്പണവും ഓണാഘോഷവും ഓഗസ്റ്റ് 21ന്
spot_img

Related Articles

Popular Categories

spot_imgspot_img