നഗരസഭയിലെ 34 -ാം വാർഡിലെ ഭദ്രദീപം കുടുംബശ്രീയുടെ പത്താം വാർഷികത്തോടനോടനുബന്ധിച്ച് അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ഉന്നതിയിലെ 40 കുടുംബങ്ങൾക്ക് ഓണക്കിറ്റും, ഓണപ്പുടവയും നൽകി.
ഭദ്രദീപം കുടുംബശ്രീ പ്രസിഡണ്ട് ലതിക ചന്ദ്രൻ, സെക്രട്ടറി സിന്ധു സുന്ദരൻ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീയിലെ
14 അംഗങ്ങൾ അവരുടെ സമ്പാദ്യത്തിൽ നിന്ന് മിച്ചം വരുന്ന പണം സ്വരുക്കൂട്ടിയാണ് ഇത്തരം സേവനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൗൺസിലർ വിജയകുമാരി അനിലൻ,
CDS ചെയർപേഴ്സൺഷൈലജ,
CDS മെമ്പർ ശാലിനി ADS അംഗങ്ങൾ കുടുംബശ്രീയിലെ 14 അംഗങ്ങളും ,
ഊര് മൂപ്പൻ രാജൻ, അതിരപ്പിള്ളി പഞ്ചായത്ത് മെമ്പർ അഷിത എന്നിവർ പങ്കെടുത്തു.