ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ (യു എസ്) ബാച്ചിന്റെ ഔപചാരിക ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 19-ന് രാവിലെ 11മണിക്ക് മരിയൻ ഹാളിൽ വച്ച് നടന്നു.
ചടങ്ങിന്റെ മുഖ്യാതിഥികളായി ശ്രീമതി. ഷംസി സി ഐ ( മാനേജർ, അക്കാഡമിക്സ് മൈൽസ് എഡ്യൂക്കേഷൻ), ശ്രീ. മുഹമ്മദ് ഹാസിഫ് കെ (മാനേജർ, ഇന്സ്ടിട്യൂഷൻ റിലേഷൻസ്,മൈൽസ് എഡ്യൂക്കേഷൻ) എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ഡോ.സിസ്റ്റർ സിജി പി ഡി (കോളേജ് പ്രിൻസിപ്പൽ), ഡോ.സിസ്റ്റർ റോസ് ബാസ്റ്റിൻ ( സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ), മിസ്സ്. റോജി ജോർജ്ജ് (ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് സെൽഫ് ഫിനാൻസിങ്), മിസ്സ്. നീതു മുരളി (പ്രോഗ്രാം കോ-ഓർഡിനേറ്റർ) എന്നിവർ സന്നിഹിതരായി.
പ്രസ്തുത ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
പുതിയ ബാച്ചിന്റെ തുടക്കം,വിദേശരാജ്യ ങ്ങളിൽ ഉയർന്ന തൊഴിൽ സാധ്യതകൾ തേടുന്ന വിദ്യാർത്ഥികൾക്ക് ഉജ്ജ്വലമായ കരിയർ സാധ്യതകൾ ഒരുക്കുമെന്ന് വ്യക്തമാക്കി. കോളേജിന്റെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തുള്ള പങ്ക് കൂടുതൽ ശക്തമാകുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.