തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപകകലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്
നാളെ ( ആഗസ്റ്റ് 9 ശനിയാഴ്ച ) ഒൻപതു മണിക്ക് പ്രശസ്ത കൂടിയാട്ട ചാക്യാർകൂത്ത് കലാകാരൻ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ നിർവ്വഹിക്കും. തൃശ്ശൂർ സെൻട്രൽ സഹോദയ ചീഫ് പേട്രൺ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷത വഹിക്കും ‘ തൃശ്ശൂർ സെൻട്രൽ സഹോദയ പ്രസിഡണ്ട് ബിനുരാജ് ആമുഖ പ്രഭാഷണം നടത്തും ‘ . SNES ചെയർമാൻ പി.കെ. പ്രസന്നൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന എന്നിവർ ആശംസകൾ അർപ്പിയ്ക്കും ‘ ‘ , തൃശ്ശൂർ സെൻട്രൽ സഹോദയ ജനറൽ സെക്രട്ടറിയും , സ്കൂൾ പ്രിൻസിപ്പളുമായ പി.എൻ. ഗോപകുമാർ സ്വാഗതവും സഹോദയ ട്രഷറർ ഡോ.ഫാദർ പി.ജെ. വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തും നാല്പതോളം വിദ്യാലയങ്ങളിൽ നിന്നുള്ള അദ്ധ്യാപകർ നാല് സ്റ്റേജുകളിലായി ‘ കഴിവുകൾ മാറ്റുരയ്ക്കും.