ഡ്യൂക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ ഒരാള്‍ കൂടി അറസ്റ്റില്‍

1467

ഇരിങ്ങാലക്കുട: ഡ്യുക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പാലക്കാട് വടക്കുംഞ്ചേരി പെരുങ്കുന്നം സ്വദേശി പുന്നക്കോട് രാജാമണി മകള്‍ രഞ്ജിത്തിനെ (30 വയസ്സ്) യാണ് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍ അറസ്റ്റു ചെയ്തത്.തൃശൂരില്‍ സ്വര്‍ണ്ണപ്പണിക്കാരനാണ് ഇയാള്‍. ഇടയ്ക്ക് കാറ്ററിംഗ് കേന്ദ്രങ്ങളില്‍ ജോലിക്കു പോയിരുന്നപ്പോള്‍ പ്രതികളിലൊരാളായ സുജില്‍ അവിടെ ജോലിക്കു വന്നിരുന്നു. അങ്ങിനെയാണ് ഇവര്‍ സുഹൃത്തുക്കളാകുന്നത്. പൊട്ടിച്ചെടുത്ത മാലകള്‍ സുചില്‍ ഇയാള്‍ക്കാണ് വിറ്റിരുന്നത്.കേസിലെ എല്ലാ പ്രതികളേയും മോഷണ മുതലുകളും ഇതിന് ഉപയോഗിച്ച ആഡംബര ബൈക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.മുന്‍പ് ഇത്തരം കേസുകളില്‍പ്പെടാത്തവരും ,പോലീസിന്റെ ലിസ്റ്റില്‍ ഇല്ലാത്തവരായ പ്രതികളെ പെട്ടന്നു പിടികൂടിയ അന്വോഷണ ഉദ്യോഗസ്ഥരുടെ മികവിനെ റൂറല്‍ എസ്.പി. യതീഷ് ചന്ദ്ര അഭിനന്ദിച്ചു.ശൂന്യതയില്‍ നിന്നു തുടങ്ങിയ അന്വേഷണം ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം കണ്ടു.മാല പൊട്ടിക്കല്‍ സംഘങ്ങള്‍ പിടിക്കപ്പെടുന്നത് സാധാരണ അപൂര്‍വ്വ സംഭവങ്ങളാണ്.പോലീസ് കൈകാണിച്ചാല്‍ നിറുത്താത്ത ഇവര്‍ പോലീസ് പിന്‍തുടര്‍ന്നാല്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞു പോകും ഇതിനിടയില്‍ അപകടത്തില്‍പെട്ടാല്‍ പഴി കേള്‍ക്കേണ്ടി വരുന്നത് പോലീസ് സേനയുമാണ്. ഇരിങ്ങാലക്കുട ഡി.വൈ.എസ് പി. ഫേസമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ നടന്ന അന്വോഷണ സംഘത്തില്‍ എസ്.ഐ.കെ.എസ്.സുശാന്ത്, എ.എസ്.ഐമാരായ പി.കെ.ബാബു,അനീഷ്‌കുമാര്‍ സി.കെ.സുരേഷ് കുമാര്‍, സീനിയര്‍ സി.പി.ഒ. ഡെന്നീസ്, സി.പി.ഒ.മുരളി, അരുണ്‍ സൈമണ്‍, സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ മുഹമ്മദ് അഷറഫ്, എം.കെ.ഗോപി, സി.പി.ഒ. ഇ എസ്. ജീവന്‍ എന്നിവരുമുണ്ടായിരുന്നു.

Related news ഡ്യൂക്ക് ബൈക്കില്‍ മാലമോഷണം നടത്തുന്ന സംഘം ഇരിങ്ങാലക്കുട പോലീസ് വലയില്‍

Advertisement