ദേശസ്‌നേഹത്തിന്റെ അലയൊലികളുയര്‍ത്തി ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ‘ വന്ദേ തിരംഗ് ‘

16

ഇരിഞ്ഞാലക്കുട : ദേശീയ ചിഹ്നങ്ങളോടുള്ള ആദരം പ്രകടിപ്പിച്ചു കൊണ്ടും രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് കൊണ്ടും ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജില്‍ ‘ വന്ദേ തിരംഗ് ‘ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഹര്‍ ഘര്‍ തിരംഗ്’ പദ്ധതിയോട് അനുബന്ധിച്ച് കോളേജിലെ സ്റ്റാഫ് വെല്‍ഫയര്‍ കമ്മറ്റിയാണ് പരിപാടി നടത്തിയത്. ദേശീയോദ്ഗ്രഥന സന്ദേശങ്ങള്‍ പങ്കുവച്ചും, ത്രിവര്‍ണ പതാകയോടുള്ള ആദരം പ്രകടിപ്പിച്ചും സ്റ്റാഫ് അംഗങ്ങള്‍ക്ക് ത്രിവര്‍ണ പതാകകള്‍ വിതരണം ചെയ്തും ആണ് ത്രിവര്‍ണോത്സവം ആചരിച്ചത്. ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍ സി എം ഐ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. ഡി ജോണ്‍ വിവിധ വിഭാഗങ്ങളുടെ മേധാവികള്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. അധ്യാപകരായ ഡോ. അരുണ്‍ അഗസ്റ്റിന്‍, വിവേക് സി രവി. പി വി ഭാഗ്യശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement