ഇരിങ്ങാലക്കുട : സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ രംഗത്ത് ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മഹത്തരമെന്ന് അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായുള്ള 1350-ാമത് നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പിന്റെ ഉദ്ഘാടനം പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ട്രസ്റ്റ് ക്ലിനിക്കില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സുനില്‍കുമാര്‍ എം.എല്‍.എ.. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നിര്‍ധനരായ നിരവധി പേര്‍ക്ക് ലയണ്‍സ് ക്ലബ്ബുകള്‍ സഹായകരമാകുന്നുണ്ടെന്നും, ഒരു വര്‍ഷത്തിനുള്ളില്‍ നാനൂറ്റി അമ്പതില്‍ പരം ക്യാമ്പുകള്‍ സംഘടിപ്പിച്ച ജോണ്‍സന്‍ കോലങ്കണ്ണിയെപോലെയുള്ള വ്യക്തികള്‍ സമൂഹത്തിന് മാതൃകയാണെന്നും എം.എല്‍.എ. കൂട്ടിചേര്‍ത്തു. മെഡിക്കല്‍ ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുഷമ നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. ക്യാബിനറ്റ് സെക്രട്ടറി വി.എസ് പ്രസന്നന്‍, വിഷന്‍ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ഹംസ എം.അലി, ഡിസ്ട്രിക്ട് ജി.എസ്.ടി കോ-ഓര്‍ഡിനേറ്റര്‍ എം.ശ്രീനിവാസ്, റീജിയണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡണ്ട് നളിന്‍ എസ്.മേനോന്‍, ഐ ഫൗണ്ടേഷന്‍ ആശുപത്രി കോ-ഓര്‍ഡിനേറ്റര്‍ ശിവന്‍ നെന്മാറ, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഒ.എന്‍ ജയന്‍, സെക്രട്ടറി പ്രദീപ്, ട്രഷറര്‍ മണിലാല്‍ എന്നിവര്‍ സംസാരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നാനൂറ്റി അമ്പതില്‍ പരം ക്യാമ്പുകള്‍ സംഘടിപ്പിച്ച ജോണ്‍സന്‍ കോലങ്കണ്ണിയെ അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ആദരിച്ചു.
സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ രംഗത്ത് ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മഹത്തരമെന്ന് അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ
Advertisement