മതസൗഹാർദ്ദത്തിന്റെ പച്ച വെളിച്ചം ചൊരിഞ്ഞ് കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ ദീപാലങ്കൃതമായി.

37

മതസൗഹാർദ്ദത്തിന്റെ പച്ച വെളിച്ചം ചൊരിഞ്ഞ് കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ ദീപാലങ്കൃതമായി. കൂടൽമാണിക്യം തിരുവുത്സവത്തിന്റെ പ്രധാന ചടങ്ങായ പള്ളിവേട്ട നടക്കുന്ന ബസ് സ്റ്റാൻഡിന് സമീപത്തെ ആൽത്തറയിലെ ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു. കഴിഞ്ഞ 16 വർഷക്കാലമായി പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ നിസാർ അഷറഫ് ആണ് പള്ളി വേട്ട ആൽത്തറ ദീപാലങ്കൃതമാക്കുന്നത്. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , കത്തിഡ്രൽ പള്ളി വികാരി ഫാ. പയസ് ചിറപ്പണത്ത് . കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം സക്കറിയ അൽകാസ്നി സ്വീച്ച് ഓൺ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷ്ണർ അഡ്വ.കെ ജീ അനിൽകുമാർ . ഇൻസ്പെക്ടർ അനീഷ് കരീം, കൗൺസിലർ കെ ആർ വിജയ. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, ടെൽസൺ കോട്ടോളി തുടങ്ങിയവർ സംസാരിച്ചു.

Advertisement