യുവജനങ്ങള്‍ നന്മയുടെ വക്താക്കളാകണം: ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

30

ഇരിങ്ങാലക്കുട: സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുന്നവരാകണം യുവജനങ്ങളെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി, കെസിവൈഎം, ജീസസ് യൂത്ത് തുടങ്ങിയ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജന ക്യാമ്പ് എഗെയ്‌റോ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ മനസിലാക്കി സമൂഹത്തിന്റെ നവോഥാനമാണ് യുവജനങ്ങള്‍ ലക്ഷ്യം വക്കേണ്ടത്. വിശ്വാസത്തില്‍ ആഴപ്പെട്ട് പ്രാര്‍ഥനയില്‍ അടിയുറച്ച യുവജനങ്ങള്‍ക്കാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും യുവജനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രശോഭിക്കണമെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത്, അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട്, കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബി തെക്കുംപ്പുറം, ട്രസ്റ്റി ഓ.എസ് ടോമി, രൂപത കെസിവൈഎം ചെയര്‍മാന്‍ നിഖില്‍ ലിയോണ്‍സ്, രൂപത സിഎല്‍സി ട്രഷറര്‍ അല്‍ജോ ജോര്‍ജ്, ജീസസ് യൂത്ത് രൂപത കോര്‍ഡിനേറ്റര്‍ ഇമ്മാനുവേല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ സോജോ ജോയ്, ജോയിന്റ് കണ്‍വീനര്‍മാരായ ടെല്‍വിന്‍ ജോസഫ്, ഗോഡ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചലചിത്രതാരം സിജോയ് വര്‍ഗീസ്, ഡെയിന്‍ ഡേവീസ്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമേല്‍, ഫാ. ജിനു പള്ളിപ്പാട്ട്, ജിത്തു ജോസഫ്, അഡ്വ. ജിജില്‍, നിഖില്‍ രാജ്, നിജോ മാസ്റ്റര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. മൂന്നു ദിവസമായി നടന്ന ക്യാമ്പില്‍ 385 യുവജനങ്ങള്‍ പങ്കെടുത്തു.

Advertisement