വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് ശിലയിട്ടു

ഇരിങ്ങാലക്കുട :കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് സ്വദേശത്തും,വിദേശത്തും വിപണനം ചെയ്യുകവഴി കർഷകർക്ക് കൂടുതൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘വാൻഗാർഡ്’ ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും,ഇരിങ്ങാലക്കുട എം.എൽ.എയുമായ ഡോ.ആർ.ബിന്ദു നിർവ്വഹിച്ചു.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കാർഷികമേഖലക്ക് താങ്ങും,കരുത്തുമാകാൻ ഈ സംരംഭത്തിന് കഴിയുമെന്നും,കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.കർഷകസംഘം ഏരിയാകമ്മിറ്റിയംഗവും,കമ്പനിയുടെ ഡയറക്ടറുമായ എം.അനിൽകുമാറിന്റെ ഉടമസ്ഥതയിൽ വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നിലുള്ള ഒരേക്കർ സ്ഥലത്താണ് കമ്പനിക്കുവേണ്ട കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ കമ്പനി ചെയർമാൻ ടി.എസ്.സജീവൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കർഷകസംഘം ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ റിപ്പോർട്ടവതരിപ്പിച്ചു.കമ്പനിക്ക് ഉചിതമായ പേര് കണ്ടെത്തുവാൻ ഓൺലൈൻ ആയി ലഭിച്ച നിർദ്ദേശങ്ങളിൽ ‘വാൻഗാർഡ്’ എന്ന പേര് നിർദ്ദേശിച്ച കവിയും,നാടക പ്രവർത്തകനുമായ സജീവൻ മുരിയാടിന് കമ്പനിയുടെ ഉപഹാരം ചടങ്ങിൽ വെച്ച് മന്ത്രി സമ്മാനിച്ചു.തൃശ്ശൂർ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലത ചന്ദ്രൻ,വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ,വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ധനീഷ്,കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.എൻ.ലക്ഷ്മണൻ,അഹമ്മദാബാദ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി പ്രൊഫ.ശിവൻ അമ്പാട്ട്,കർഷകസംഘം നേതാക്കളായ കെ.പി.ദിവാകരൻമാസ്റ്റർ,എൻ.കെ.അരവിന്ദാക്ഷൻമാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.കമ്പനി മാനേജിംഗ് ഡയറക്ടർ തോമസ്സ് കോലംകണ്ണി സ്വാഗതവും,ഡയറക്ടർ ഡോ.കെ.പി.ജോർജ്ജ് നന്ദിയും പറഞ്ഞു.

Hot this week

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

Topics

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...

മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം: മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് അങ്കണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്ക് നേരെ...

ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ്

പ്രഫഷണൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കാനായി മണ്ണുത്തി ഡോൺ ബോസ്കോ...
spot_img

Related Articles

Popular Categories

spot_imgspot_img