ഇരിങ്ങാലക്കുട :ആല്‍ത്തറയ്ക്ക് സമീപം പ്രവര്‍ത്തിച്ചുവന്നിരുന്ന എമിഗ്രോ സ്റ്റഡി അബ്രോര്‍ഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ്ങ് പാര്‍ട്ടണര്‍മാരായ മിജോ, സുമേഷ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തത്. കാനഡയിലേക്ക് പോകാന്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപറ്റി ഇതുവരേയും വിസയോ, പണമോ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പുത്തൂര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച ഇത്തരത്തില്‍ വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് വിസ വാഗ്ദാനം ചെയ്ത് കബളിക്കപ്പെട്ട നിരവധി പേര്‍ എമിഗ്രോ ഓഫീസിലെത്തി ഇരുവരേയും തടഞ്ഞുവെച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണം നല്‍കി വിസ കിട്ടാതെ കബളിക്കപ്പെട്ട മറ്റുള്ളവരില്‍ നിന്നും പോലീസ് പരാതി എഴുതി വാങ്ങി. കാനഡ, ആസ്േ്രടലിയ, യു.കെ., തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ജോബ് വിസ നല്‍കാം എന്ന് പറഞ്ഞ് ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. സോഷ്യല്‍ മീഡിയകളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നത്. ലക്ഷങ്ങളാണ് വിസയ്ക്കായി ഇവര്‍ ഓരുരുത്തരില്‍ നിന്നും വാങ്ങിയിട്ടുള്ളതായി പറയുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിയ്ക്കാതെയായപ്പോഴാണ് പലരും പരാതിയുമായി രംഗത്ത് എത്തിയത്. തൃശ്ശൂരിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നതായും പറയുന്നുണ്ട്.
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ രണ്ടുപേരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു
Advertisement