ഹോമിയോ ഡിസ്പൻസറി കെട്ടിടം പുതുക്കി പണിയണം

29

ഇരിങ്ങാലക്കുട:പഴയ നഗരസഭാ ഭൂപ്രദേശത്തെ ഏക സർക്കാർ ഹോമിയോ ഡിസ്പൻസറി കെട്ടിടം ജീർണ്ണാവസ്ഥയിലായിട്ട് നാളുകളേറെയായി. കെ.എസ്.ആർ.ടി.സി ഓപ്പറേറ്റീങ്ങ് സെൻ്റർ ആയി പ്രവർത്തിക്കാൻ നഗരസഭ അനുവദിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയിൽ 1999 ൽ പ്രവർത്തനമാരംഭിച്ച ഇവിടെ ദിവസേന നൂറു കണക്കിന് രോഗികളാണ് ചികിൽസ തേടി എത്തുന്നത്. എന്നാൽ കാലപ്പഴക്കത്താലും നിർമ്മാണത്തിലെ അപാകത്താലും നിലവിൽ കെട്ടിടം അവകടാവസ്ഥയിലായിരിക്കുന്നു. പരിശോധനാ മുറിയിൽ പോലും സീലിംഗിൽ നിന്നും കോൺക്രീറ്റ് നിരന്തരം അടർന്ന് വീണ് വാർക്കക്കമ്പികൾ പുറത്ത് കാണുന്ന ഘട്ടം വരെയായി. ഈ സ്ഥാപനത്തെ ആശ്രയിക്കുന്ന രോഗികളും ജീവനക്കാരും ജീവാപായ ഭയത്തോടു കൂടിയാണ് ഇവിടെ കഴിച്ചുകൂട്ടുന്നത്. ചെറിയ അസുഖങ്ങളുമായി ഇവിടെയെത്തുന്ന രോഗികൾക്ക് വലിയ അപകടത്തിൽപ്പെടാതെ തിരികെ പോകാൻ പറ്റുമോ എന്ന ഉറപ്പില്ലതായിരിക്കുന്നു. ഇരിങ്ങാലക്കുട കെ.എസ് ആർ.ടി.സി സബ്ബ് ഡിപ്പോക്കു സമീപം നഗരസഭക്കു കീഴിലുള്ള സർക്കാർ ഹോമിയോ ഡിസ്പ്പൻസറിയുടെ കെട്ടിടം പുതുക്കി പണിയാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് നൂറ്റൊന്നംഗസഭയുടെ വിശേഷാൽ യോഗം അധികൃതരോടാവശ്വപ്പെട്ടു.സഭാ ചെയർമാൻ ഡോ.ഇ.പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ എം.സനൽ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.. പ്രസന്ന ശശി, വി.എസ്.കെ. മേനോൻ, ഡോ.എ.എം.ഹരിന്ദ്രനാഥ്, പി.കെ.ശിവദാസ്, കെ.ഹരി, പി.കെ.ജിനൻ, വി.എ.പങ്കജാക്ഷൻ, എൻ.നാരായണൻകുട്ടി മാസ്റ്റർ, എൻ.ശിവൻകുട്ടി , സതീശ് പള്ളിച്ചാടത്ത്, വത്സൻ കളരിക്കൽ, ആശ സുഗതൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Advertisement