ബോയ്സ് സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ അപരിചിതനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു

ഇരിങ്ങാലക്കുട : സ്കൂൾ വരാന്തയിൽ മരിച്ച നിലയിൽ അപരിചിതനെ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പ്രതികളിൽ ഒരാൾ അറസ്റ്റിലായി. പാലക്കാട് ആലത്തൂർ സ്വദേശി അൻവർ അലിയെ (25 വയസ്സ്) ആണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ രൂപീകരിച്ച ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു .കെ.തോമസ്, ഇൻസ്പെക്ടർ എസ്.പി. സുധീരൻ എന്നിവരുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശി അജയകുമാറാണ് (50 വയസ്സ്) കൊല്ലപ്പെട്ടത്. കളവു കേസ് അടക്കം കുറച്ചു കേസ്സുകളിലെ പ്രതിയായ ഇയാൾ വഴിയോരത്ത് ചെറിയ കച്ചവടവടവുംനടത്തിയിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം.ശൂന്യതയിൽ നിന്ന് കൊലപാതക കേസ് തെളിയിച്ചത് ഇരിങ്ങാലക്കുട പോലീസിന്റെ മനം മടുക്കാതെയുള്ള അന്വേഷണ മികവാണ്. ഇക്കഴിഞ്ഞ പതിമൂന്നാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. രാവിലെ സ്കൂൾ വരാന്തയിൽ അബോധാവസ്ഥയിൽ ഒരാൾ കിടക്കുന്നതറിഞ്ഞാണ് പോലീസ് എത്തിയത്. ശരീരത്തിലെ ചെറിയ പരിക്കുകൾ കണ്ടത് ആദ്യം മുതലേ പോലീസിന് സംശയം ജനിപ്പിച്ചു. പോസ്റ്റ് മാർട്ടത്തിൽ നെഞ്ചിലും തലയ്ക്കും ഏറ്റ ക്ഷതമാണ് മരണ കാരണമെന്ന് തെളിഞ്ഞിരുന്നു. എന്നാൽ മരിച്ചയാളുടെ പേരും നാടും അറിയാത്തത് അന്വേഷണ സംഘത്തെ കുഴക്കി. ഇവിടെ നിന്നാണ് പോലീസ് മരിച്ചയാളുടെ സഞ്ചാരവഴിയിലൂടെ പുറകോട്ട് നടന്നത്. ഇരിങ്ങാലക്കുടയിലെ ഓരോ വ്യാപാര സ്ഥ പനങ്ങളിലും വഴിപോക്കരോടും ടാക്സിക്കാരോടും അന്വേഷിച്ച പോലീസ് സംഘം സി.സി.ടി. ക്യാമറകൾ പരിശോധിച്ച് മലപ്പുറം പാലക്കാട് ജില്ലകളിൽ വരെ എത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയെ പിടികൂടുവാൻ ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇരിങ്ങാലക്കുട എസ്.ഐ. എം.എസ്.ഷാജൻ, ക്ളീറ്റസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. പി.ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ.കെ.എസ്. ഉമേഷ്, എം.വി. മാനുവൽ, ഷറഫുദ്ദീൻ ഇരിങ്ങാലക്കുട സ്റ്റേഷനിലെ എ.എസ്.ഐ. ജസ്റ്റിൻ, സീനിൽ സി.പി.ഒ രാഹുൽ, സി.പി.ഒ അനൂപ്, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img