ഇരിങ്ങാലക്കുട: തദ്ദേശഭരണ സ്ഥാപനങ്ങൾ ജനസേവന പ്രവർത്തനങ്ങളുടെ സിരാ കേന്ദ്രമാണെന്നും പതിനാലാം പദ്ധതി കൂടുതൽ മേഖലകളിലേക്ക് ഊന്നൽ നൽകുമെന്നും ടി.സി. ടൈസൻ മാസ്റ്റർ എം.എൽ.എ.പറഞ്ഞു. ഭരണമികവിന് നിരവധി തവണയായി ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. അധികാര വികേന്ദ്രീകരണത്തിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ആരോഗ്യരംഗത്തും കേരളം തന്നെയാണ് എന്നും മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് കോളേജിൽ നടന്നുവരുന്ന പതിനാലാം പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള രണ്ടാം ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കൈപ്പമംഗലം എം.എൽ.എ.യായ ടൈസൻ മാസ്റ്റർ. പരിശീലനത്തിലെ ഒന്നാമത്തെ സെഷൻ അവതരിപ്പിച്ചതും മുൻ അദ്ധ്യാപകനായ ടൈസൻ മാസ്റ്ററാണ്.മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ഗിരിജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് ആശംസകൾ നേർന്നു. കില അസോസിയേറ്റ് പ്രൊഫസർ പീറ്റർ എം.രാജ്, കോ-ഓർഡിനേറ്റർമാരായ വി.എസ്. ഉണ്ണികൃഷ്ണൻ, വി.ഭാസുരാംഗൻ എന്നിവർ സംസാരിച്ചു.മതിലകം, ഇരിങ്ങാലക്കുട ബ്ലോക്കുകളിലെ 11 ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള 225 പ്രതിനിധികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനം വ്യാഴാഴ്ച്ച സമാപിക്കും.
കേരളം വികസനത്തിലും സദ്ഭരണത്തിലും ഒന്നാം സ്ഥാനത്ത് ; പതിനാലാം പദ്ധതി കൂടുതൽ മേഖലകളിലേക്ക് – ടൈസൻ മാസ്റ്റർ, എം.എൽ.എ
Advertisement