Thursday, May 21, 2026
30.9 C
Irinjālakuda

ഇരിങ്ങാലക്കുട താലൂക്കാശുപത്രിയ്ക്ക് കാഴ്ച്ചയായി ‘സേവ് ഇരിങ്ങാലക്കുട’

ഇരിങ്ങാലക്കുട :ജനറല്‍ ആശുപത്രിയിലേക്ക് സേവ് ഇരിങ്ങാലക്കുട’ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു.ഇതോടെ 2009 മുതല്‍ ആശുപത്രിയില്‍ മുടങ്ങിക്കിടക്കുന്ന നേത്രശസ്ത്രക്രിയ പുരാരംഭിക്കുനാവാന്‍ കഴിയും. സേവ് ട്രസ്റ്റ് സമര്‍പ്പിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ചെയര്‍മാന്‍ കെ എസ് അബ്ദുള്‍ സമദില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ എ മിനിമോള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നേത്ര പരിശോധനാ ക്യാമ്പും നടത്തി.താലൂക്ക് ആശുപത്രിയെ പൊതുജന പങ്കാളിത്തത്തോടെ അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സേവ് രൂപം കൊടുത്തിട്ടുള്ള ‘സേവ് അവര്‍ ഹോസ്പ്പിറ്റല്‍’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത് .ആശുപത്രിയില്‍ നേത്രരോഗ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഉപകരണങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകള്‍ നടക്കാറില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സേവ് പ്രവര്‍ത്തകര്‍ മൈക്രോസ്‌കോപ്പ് ഉള്‍പ്പടെയുള്ള ആധുനിക ഉപകരണങ്ങള്‍ ആശുപത്രിക്ക് സംഭാവന ചെയ്യുകയായിരുന്നു. ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും . അടിയന്തിര സാഹചര്യത്തില്‍ ചികില്‍സ തേടുന്നവര്‍ക്ക് പണം ലഭ്യമാക്കുന്നതിനായി സേവ് രൂപീകരിച്ച ‘സേവ് എ ലൈഫ്’ പദ്ധതിയും ഏറെ ശ്രദ്ധ നേടിയിരുന്നു. 6 ലക്ഷം രൂപയുടെ ആധുനിക മൈക്രോ സ്‌കോപ്പ് , ഓപ്പറേഷന്‍ ടേബിള്‍, ചെയര്‍ എന്നിവയാണ് ആശുപത്രിക്ക് നല്‍കിയത്.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ . നഗരസഭാംഗങ്ങളായ പി എ അബ്ദുള്‍ ബഷീര്‍, ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്നു നടന്ന നേത്ര പരിശോധനാ ക്യാമ്പിന്റെ വിശദീകരണം ആശുപത്രി സൂപ്രണ്ട് ഡോ.എ എ മിനിമോള്‍ നിര്‍വഹിച്ചു. സേവ് സെക്രട്ടറി അഡ്വ . ജോബി പി ജെ സ്വാഗതവും കണ്‍വീനര്‍ അബ്ദുള്‍ ഫൈസല്‍ നന്ദിയും പറഞ്ഞു .

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img