Monday, May 25, 2026
24.9 C
Irinjālakuda

മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതം നിപ്മറിനു പത്തു കോടി; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കും: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതം നിപ്മറിനു പത്തു കോടി; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കും: മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന കേരളത്തിന്റെ അഭിമാനസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കുകയാണ് ഈ ബജറ്റിലൂടെ എൽഡിഎഫ് സർക്കാരെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ബജറ്റിൽ വർദ്ധിച്ച വിഹിതമാണ് നിപ്മറിനു വകയിരുത്തിയിരിക്കുന്നത് – 10 കോടി രൂപ.മുൻകൊല്ലങ്ങളെക്കാൾ മുന്തിയ ബജറ്റ് വിഹിതമാണിത്. 2021-2022 സാമ്പത്തിക വർഷം എട്ടു കോടി രൂപ നൽകിയപ്പോൾ ഈ സാമ്പത്തികവർഷമത് രണ്ടുകോടി രൂപ കൂട്ടി പത്തു കോടി രൂപയാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ് ബജറ്റിൽ.കോളേജ് ഹോസ്റ്റൽ, നേത്ര പരിശോധനാ വിഭാഗം, അസ്സിസ്റ്റീവ് ടെക്നോളജി ഡിവിഷൻ എന്നിവ സ്ഥാപിക്കാനാണ് നിപ്മർ ഈ വർഷത്തെ ബജറ്റ് വിഹിതം വിനിയോഗിക്കുക.ഇരിങ്ങാലക്കുട മണ്ഡലത്തിൽ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നിപ്മർ കുറഞ്ഞ കാലം കൊണ്ടുതന്നെ പുനരധിവാസ ചികിത്സാമേഖലയിലെ രാജ്യത്തെതന്നെ മികച്ച സ്ഥാപനമായി മാറിയിട്ടുണ്ട്. സ്വകാര്യ ട്രസ്റ്റായി പ്രവർത്തിച്ചുപോന്ന സ്ഥാപനം സർക്കാർ ഏറ്റെടുത്ത ശേഷം ഓട്ടിസം സ്പെഷ്യൽ സ്കൂൾ, ആരോഗ്യ സർവ്വകലാശായുടെ അംഗീകാരത്തോടെ നാലരവർഷം ദൈർഘ്യമുള്ള ബാച്ച്ലർ ഓക്യുപെഷണൽ തെറാപ്പി കോഴ്സ്, സ്‌പൈനൽ ഇഞ്ചുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, വെർച്വൽ റീഹാബിലിറ്റേഷൻ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷൻ യൂണിറ്റ് തുടങ്ങിയവയോടെ ഏറ്റവും ആധുനികമായ പഠന-ചികിത്സാ സംവിധാനങ്ങൾ ഉള്ളതായി ഇതിനകം ഉയർന്നിട്ടുണ്ട്. ആ മികവ് ഇനിയും കൂടുതൽ വികസിക്കണമെന്ന ആലോചനയോടെ വർദ്ധിച്ച പിന്തുണ നൽകിവരികയാണ്സ്ഥാപനത്തിന്. അതാണീ ബജറ്റിലും ആവർത്തിച്ചിരിക്കുന്നത് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img