കവിതയും വരയുമായി സെന്റ് ജോസഫ്‌സ് കോളേജില്‍ ബൗദ്ധിക സ്വത്തവകാശ സെമിനാര്‍

507

ഇരിങ്ങാലക്കുട : സെന്റ്.ജോസഫ്‌സ് കോളേജില്‍ ബൗദ്ധിക സ്വത്തവകാശ സെമിനാര്‍ നടത്തി. കമ്മ്യൂണിക്കബിള്‍ ഡിസീസസ് റിസര്‍ച്ച് ലബോറട്ടറിയും എന്‍ സി സി യൂണിറ്റും ചേര്‍ന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലിന്റെ സഹകരണത്തോടെ നടത്തിയ സെമിനാര്‍ എ ഡി ജി പി ഡോ. ബി. സന്ധ്യ ഐ പി എസ് ഉദ്ഘാടനം ചെയ്തു. കേരള കമാന്റിംഗ് ഓഫീസര്‍ കേണല്‍ എച്ച് .പദ്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. KSCSTE പ്രൊജക്ട് സയന്റിസ്റ്റ് അരുണ്‍ ആല്‍ഫ്രഡ് ആശംസകള്‍ നേര്‍ന്നു. എന്‍ സി സി യൂണിറ്റ് നേതൃത്വം നല്‍കുന്ന, ആദിവാസികളുടെ ബൗദ്ധിക സ്വത്തു സമാഹരണ പദ്ധതിയായ ‘ആദി’ കേണല്‍ പദ്മനാഭന്‍ പ്രഖ്യാപിച്ചു. ഡോ. സന്ധ്യയുടെ കവിതയ്ക്ക് കേഡറ്റ് ഐശ്വര്യ ടി എസ്. ശബ്ദം നല്‍കി. ഒപ്പം കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസ് ഈ കവിതയ്ക്ക് ചിത്ര രൂപം നല്‍കി. നിരവധി കുട്ടികളും ഇതില്‍ പങ്കു ചേര്‍ന്നു. CDRL ഡയറക്ടര്‍ ഡോ. ഇ എം അനീഷ് സ്വാഗതം പറഞ്ഞു. പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ. ഷാരല്‍ റിബല്ലോ നന്ദി പറഞ്ഞു.

 

Advertisement