ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2022 മാർച്ച് 10 മുതൽ 12 വരെ ഒരു ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

50

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2022 മാർച്ച് 10 മുതൽ 12 വരെ ഒരു ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിലെ ഒരു സജീവ അംഗമായിരുന്ന കലാഭവൻ കബീർ മരിച്ചിട്ട് ഒരു വർഷം തികയുന്ന വേളയിലാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കലാരംഗത്തും അതുപോലെതന്നെ കായികരംഗത്തും ഒരു ഒരുപോലെ തിളങ്ങിനിന്നിരുന്ന കബീർ ബാഡ്മിന്റൺ കോർട്ടിൽ കളി കഴിഞ്ഞ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടിയാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മൂന്നു വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുക. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അണ്ടർ 15 അണ്ടർ 13 വിഭാഗങ്ങളിൽ പെൺകുട്ടികൾക്കും സിംഗിൾസിൽ മത്സരങ്ങൾ ഉണ്ടായിരിക്കും .രണ്ടാമത്തെ വിഭാഗത്തിൽ തൃശ്ശൂർ ജില്ലയിലെ എല്ലാ കളിക്കാർക്കും പങ്കെടുക്കാവുന്ന വിധത്തിൽ രണ്ട് കളിക്കാരുടെ പ്രായം ചേർത്ത് 80 വയസ്സ് 90 വയസ്സ് 100 വയസ്സ് എന്നിങ്ങനെ ടീം ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഒരു ടീമിൽ മൂന്ന് ഡബിൾസ് മത്സരങ്ങൾ ഉണ്ടായിരിക്കും. അടുത്തതായി മെഗാ വിഭാഗത്തിൽ ഇന്ത്യയിലെ പ്രമുഖ ടൂർണ്ണമെന്റ് കളിൽ കളിച്ചിട്ടുള്ള താരങ്ങൾ പങ്കെടുക്കും. വിജയികൾക്ക് ഒരു ലക്ഷം രൂപയോളം വരുന്ന ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും എന്ന് ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമി പ്രസിഡന്റ് സ്റ്റാൻലി മാമ്പിള്ളി, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സാലി മുഹമ്മദ്, ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമി സെക്രട്ടറി പീറ്റർ ജോസഫ് എന്നിവർ അറിയിച്ചു.

Advertisement