പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സംരംഭമായ ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം, നിർധനരായ കിടപ്പുരോഗികൾക്കു വേണ്ടി പാലിയേറ്റീവ് മെഡിക്കൽ ഉപകരണങ്ങൾ ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഏറ്റുവാങ്ങി

25

ഇരിങ്ങാലക്കുട : പി.ആർ. ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സംരംഭമായ ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം, നിർധനരായ കിടപ്പുരോഗികൾക്കു വേണ്ടി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും സംഭാവനയായി ശേഖരിച്ച പാലിയേറ്റീവ് മെഡിക്കൽ ഉപകരണങ്ങൾ ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഏറ്റുവാങ്ങി ഉത്ഘാടനം ചെയ്യ്തു PRBMCS പ്രസിഡൻറ് ഉല്ലാസ് കളയ്ക്കാട്ടിന്റെ അധ്യക്ഷതയിൽ , PRBMCS വൈ.പ്രസിഡന്റ് വി എ മനോജ്കുമാർ , കോർഡിനേറ്ററും കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ , PRBMCS എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ ആർ വിജയ ,PRBMCS എക്സിക്യൂട്ടീവ് അംഗം കെ സി പ്രേമരാജൻ ,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത ചന്ദ്രൻ , വെള്ളാങ്ങല്ലുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ , മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി , പൂമംഗലം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി , വേളൂക്കര ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ധനേഷ് , കാട്ടൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ,കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേം രാജ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു . PRBMCS സെക്രട്ടറി ടി എൽ ജോർജ് സ്വാഗതവും , PRBMCS ജോ. സെക്രട്ടറി ഒ എൻ അജിത് കുമാർ നന്ദിയും പറഞ്ഞു. നഴ്സും ഡോക്ടറുമാടങ്ങിയ സംഘം എല്ലാ മാസവും കിടപ്പുരാഗികളെ സന്ദർശിക്കുകയും മേഖലകൾ തോറും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു ആരോഗ്യ പരിപാലന രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നടപ്പാക്കി കൊണ്ട് ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം ഏറെ മുന്നോട്ടു വന്നിരിക്കുകയാണ് .

Advertisement