കാറളം കാർഗിൽ റോഡ് ജനങ്ങൾക്ക് തുറന്നുകൊടുത്തു

26

കാറളം: കാറളത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാര്‍ഗില്‍ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ഉന്നതവിദ്യഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എം എല്‍ എ കെ യു അരുണന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കാറളം കിഴുത്താണി ആലിന് സമീപത്തുള്ള കാര്‍ഗില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, ബ്ലോക്ക് മെമ്പര്‍ രാമേശ് ടി എസ്,മപഞ്ചായത്ത് മെമ്പര്‍മാരായ സുനില്‍ മാലാന്ത്ര,വൃന്ദ അജിത്ത് കുമാര്‍, വീണ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.0People reached0Engagements–Distribution scoreBoost postLikeCommentShare

Advertisement