ഇരിങ്ങാലക്കുട:യുവത്വത്തിന്റെ തലച്ചോറിനെ മരവിപ്പിക്കുന്ന ലഹരി മരുന്നായ എം.ഡി.എം.എ യുമായി 2 പേരെ ) പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൻ 26 വയസ്സ്,) കന്നാപ്പിള്ളി റോമി 19 വയസ്സ് എന്നിവരെ തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസിന്റെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ തോമസിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ. എം പി മുഹമ്മദ് റാഫി ഇരിങ്ങാലക്കുട എസ്.ഐ വി.ജിഷിൽ, എ.എസ്.ഐമാരായ പി.ജയകൃഷ്ണൻ, ക്ലീറ്റസ്,മുഹമ്മദ് അഷറഫ് സിനിയർ സി.പി. ഒ മാരായ സൂരജ് വി.ദേവ് ഇ.എസ് ജീവൻ , സി.പി. ഒ മാരായ പി.വി.വികാസ്, എം.വി. മാനുവൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ബുധനാഴ്ച രാത്രി വെള്ളാങ്കല്ലൂരിൽ നിന്ന് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനയ്ക്കായി ബൈക്കിലെത്തിയ ഇരുവരേയും പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇവരിൽ നിന്ന് 2.13 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത്. ചോദ്യം ചെയ്തതിൽ എറന്നാ കുളം തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് മാരകമായ മയക്ക്മരുന്ന് എത്തിച്ച് കൊടുക്കുന്നതിന്റെ കണ്ണികളാണ് ഇവരെന്ന് മനസിലായിട്ടുള്ളതാണ് സ്കൂൾ കോളേജ് വിദ്യാർഥികൾ ഇത്തരത്തിലുളള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായും കഞ്ചാവിൽ നിന്ന് മാറി ഇത്തരത്തിലുള്ള ന്യൂ ജനറേഷൻ മയക്കുമരുന്നുകൾക്ക് അടിമകളാണ് ഇൻസ്റ്റാഗ്രാം വാട്ട്സ് അപ്പ്,ഡാർക്ക് വെബ് എന്നിവ മുഖേനയാണ് ഉപയോഗിക്കുന്നവരെ കണ്ടെത്തി കൊണ്ടിരിക്കുന്നത് . പരീക്ഷ സമയത്ത് കുട്ടികൾക്ക് ഓർമ്മശക്തി കുടും എന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടികളെ ഇതിന്റെ ഇരകളാക്കി കൊണ്ടിരിക്കുകയാണ് ഈ മാരക മയക്കുമരുന്ന് ഒരു വട്ടം ഉപയോഗിച്ചാൽ വീണ്ടും ഉപയോഗിക്കണമെന്ന ആഗ്രഹമുണ്ടാകുകയും തുടരെയുള്ള ഉപയോഗം മാനസിക വിഭ്രാന്തിയും മറ്റു മാനസിക രോഗങ്ങളും ഉണ്ടാകുന്നു കഴിഞ്ഞ മാസം തൃപ്രയാറിൽ നിന്ന് ഒരു കെമിക്കൽ എഞ്ചിനിയറിംങ് വിദ്യർഥിയിൽ നിന്ന് 33 ഗ്രാം MD MA തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിങ്ങാലക്കുട ഡിവൈസ് പി സ്ക്വാഡും ചേർന്ന് പിടികൂടിയിരുന്നു പുതു തലമുറ MAMA , യെ മോളി എമ് മെത്ത് ക്രിസ്റ്റൽ എക്സ്ട്ട സി കല്ല് എന്നി പേരിട്ടാണ് വിളിക്കുന്നത്.
മാരക ലഹരി മരുന്നായ MD MA യു മായി 2 പേർ പിടിയിൽ
Advertisement